കാറുകളിലും ചാറ്റ് ജി.പി.ടി; വാഹന വിപണിയില്‍ തരംഗം സൃഷ്ടിക്കാനൊരുങ്ങുന്ന കാറിനെ അറിയാം
വിവരങ്ങള്‍ തിരയുന്നതിന് സെര്‍ച്ച് എഞ്ചിനുകളെ വ്യാപകമായി ഉപയോഗിച്ചിരുന്ന സമയത്തായിരുന്നു ചാറ്റ് ജി.പി.ടിയുടെ കടന്നു വരവ്. ഓപ്പണ്‍ എ.ഐ എന്ന ഗവേഷണ സ്ഥാപനം വികസിപ്പെച്ചെടുത്ത ചാറ്റ് ജി.പി.ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കളുമായി കൂടുതല്‍ ഇടപെടുന്ന തരത്തില്‍ വിവരങ്ങള്‍ കൈമാറുന്ന ചാറ്റ്‌ബോട്ടുകള്‍ എന്ന നിലയിലാണ് ആഗോളപ്രശസ്തിയാര്‍ജിച്ചത്.എന്നാലിപ്പോള്‍ കാറുകളിലും എ.ഐയില്‍ അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന ചാറ്റ് ജി.പി.ടി കടന്ന് വന്നിരിക്കുകയാണ്.
ഇന്‍കാര്‍ വോയ്‌സ് കണ്‍ട്രോള്‍ അനുഭവം മെച്ചപ്പെടുത്താനായാണ് മെര്‍സിഡീസ് ബെന്‍സ് ചാറ്റ് ജിപിടി വോയ്‌സ് കണ്‍ട്രോളിന്റെ സംയോജനം അവതരിപ്പിക്കുന്നത്. ഓപ്പണ്‍ എഐ അതിന്റെ MBUX വോയ്‌സ് അസിസ്റ്റന്റിലേക്കാണ് ഈ പുത്തന്‍ സേവനം കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. 2023 ജൂണ്‍ 16 മുതല്‍ കമ്പനി ഒരു ബീറ്റ പ്രോഗ്രാമായാണ് ഈ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ജര്‍മന്‍ ബ്രാന്‍ഡിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഘടിപ്പിച്ച 9,00,000 വാഹനങ്ങളിലാണ് ചാറ്റ് ജിപിടിയുടെ സേവനം ലഭിക്കുക.ജര്‍മന്‍ കമ്പനിയായ മേഴ്‌സിഡസ് തുടക്ക ഘട്ടമെന്ന നിലയില്‍ യു.എസി.ല്‍ മാത്രമായിരിക്കും ചാറ്റ് ജി.പി.ടിയുടെ സേവനം ലഭ്യമാക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചാറ്റ് ജി.പി.ടി സേവനങ്ങള്‍ ലഭ്യമാകുന്നതോടെ
മൈക്രോസോഫ്റ്റ് നല്‍കുന്ന Azure OpenAI സേവനത്തിലൂടെ 'ഹേയ് മെര്‍സിഡീസ്' വോയ്‌സ് കമാന്‍ഡ് ഉപയോഗിച്ച് ഡ്രൈവര്‍മാര്‍ക്ക് തങ്ങളുടെ വാഹനങ്ങളുമായി കൂടുതല്‍ മികച്ച രീതിയില്‍ ആശയവിനിമയം നടത്താന്‍ സാധിക്കും. കൂടാതെ ഉപഭോക്താക്കളുടെ ഡേറ്റ, വിവരങ്ങള്‍ എന്നിവ സുരക്ഷിതമായിരിക്കുമെന്നും മേഴ്‌സിഡസ് ഉറപ്പ് വരുത്തിയിട്ടുണ്ട്.
Content Highlights:mercedes benz adds chatgpt on cars
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."