യുഎസ്സില്‍ ഒരു ജോലി സ്വപ്‌നം കാണുന്നവരാണോ? ഇതാ കൈ നിറയെ അവസരങ്ങള്‍
യുഎസ്സില്‍ ഒരു ജോലി എന്നത് ആരുടെയും സ്വപ്‌നങ്ങളിലുളള ഒരു കാര്യമാണ്. വിദേശത്ത് തൊഴില്‍ നോക്കുന്നവരും, സെറ്റില്‍ ആകാന്‍ ആഗ്രഹിക്കുന്നവരുമെല്ലാം, അവരുടെ പ്രിഫര്‍ ലിസ്റ്റില്‍ ആദ്യ സ്ഥാനം കൊടുക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക. നമുക്ക് കൂടുതല്‍ ടെലിവിഷനിലൂടെയും മറ്റും കണ്ട് പരിചയമുണ്ടെന്നതും, ഇംഗ്ലീഷ് മാതൃഭാഷയായ ഇടം എന്നതുമൊക്കെയാണ് മലയാളികള്‍ ഉള്‍പ്പെടെയുളളവരുടെ യു.എസ് പ്രേമത്തിന് പിന്നിലെ ഒരു പ്രധാന കാരണം.
ഇപ്പോള്‍ ടെക്ക്‌നോളജി മേഖലയില്‍ മികച്ച അവസരങ്ങളാണ് യു.എസ് തൊഴില്‍ അന്വേഷകര്‍ക്ക് മുന്നിലേക്ക് വെക്കുന്നത്. ചാറ്റ് ജി.പി.യുടെ ഉപജ്ഞാതാക്കളായ ഓപ്പണ്‍ എ.ഐ മെഷീന്‍ ലേണിംഗ് റിസര്‍ച്ചറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മികച്ച ശമ്പളവും തൊഴിലിലേക്ക് ക്ഷണിക്കപ്പെടുന്നവര്‍ക്ക് കമ്പനി നല്‍കുന്നുണ്ട്. രണ്ട് ലക്ഷം രൂപ മുതല്‍ 3.70 ലക്ഷം രൂപ വരെയാണ് പ്രസ്തുത പോസ്റ്റില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് കമ്പനി നല്‍കുന്ന പ്രതിഫലം.
പ്രമുഖ സോഫ്റ്റ്‌വെയര്‍ നിര്‍മാണ കമ്പനിയായ അഡോബും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സുമായി ബന്ധപ്പെട്ട സീനിയര്‍ ക്രിയേറ്റീവ് ഇവാഞ്ചലിസ്റ്റ് പോസ്റ്റിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ഒരു ഡിഗ്രിയും കമ്മ്യൂണിറ്റി റിലേഷനില്‍ 7 വര്‍ഷത്തെ എക്‌സ്പീരിയന്‍സും വേണ്ട ഈ ജോലിക്ക് പ്രതിവര്‍ഷം ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം ഡോളര്‍ വരെ പ്രതിവര്‍ഷം ശമ്പളം ലഭിക്കുന്നുണ്ട്.അമേരിക്കന്‍ കമ്പനിയായ ഷോര്‍ട്ട്‌ലിസ്റ്റ് റിക്രൂട്ട്‌മെന്റുകളും മികച്ച പ്രതിഭകളെ കമ്പനിയിലേക്ക് സ്വാഗതം ചെയ്യുന്നുണ്ട്.
എഐ റിസര്‍ച്ചര്‍ പദവിയിലേക്കാണ് ജീവനക്കാരെ ആവശ്യമുള്ളത്. റിമോട്ട് വര്‍ക്കിംഗ് റോളാണ് ഇതിലൂടെ ലഭിക്കുക. രണ്ട് ലക്ഷം ഡോളര്‍ മുതല്‍ 2.40 ലക്ഷം വരെയാണ് ശമ്പളമായി നിങ്ങളെ കാത്തിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ പരിചയസമ്പത്ത് നിങ്ങള്‍ക്ക് ആവശ്യമാണ്.
ഇതിനൊപ്പം മൈക്രോസോഫ്റ്റും നിരവധി തൊഴിലവസരങ്ങള്‍ പ്രധാനം ചെയ്യുന്നുണ്ട്. ഡാറ്റാ അനോട്ടേഷന്‍ സ്‌പെഷ്യലിസ്റ്റിനെയാണ് കമ്പനി തേടുന്നത്. 1.05 ലക്ഷം ഡോളറാണ് പ്രതിവര്‍ഷം പ്രതിഫലമായി ലഭിക്കുന്നത്. എഐ കമ്പനിയായ ആന്ത്രോപിക്കിലും ധാരാളം വേക്കന്‍സികളുണ്ട്. 2.80 ലക്ഷം ഡോളര്‍ മുതല്‍ 3.75 ലക്ഷം വരെയാണ് ശമ്പളം, പ്രോമ്പ്റ്റ് എഞ്ചിനീയര്‍, ലൈബ്രേറിയന്‍ എന്നീ പോസ്റ്റുകളിലാണ് ഒഴിവുകളുള്ളത്.
സാന്‍ഫ്രാന്‍സിസ്‌കോയിലായിരിക്കും നിങ്ങളുടെ ജോലി. ശമ്പളത്തോടൊപ്പം മികച്ച ഇന്‍ഷുറന്‍സും നിങ്ങള്‍ക്കും കുടുംബത്തിനും ലഭിക്കും. ധാരാളം അവധികളും ലഭിക്കും.
Content Highlights:usa job opportunities in tech companies
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."