ഇലക്ഷന്‍ കമ്മിഷന്റെ നേതൃത്വത്തില്‍ നേരിട്ടുള്ള സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നു
കോട്ടയം: ലേബര്‍ ഇന്ത്യ ഗുരുകുലം പബ്ലിക് സ്‌കൂളിലെ ഭാവി പൗരന്മാര്‍ വോട്ടു ചെയ്തതിന്റെ ആവേശത്തിമിര്‍പ്പില്‍. സംസ്ഥാന ഇലക്ഷന്‍ കമ്മിഷന്‍ നേരിട്ട് ഈ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പാര്‍ലമെന്റിനെ തെരഞ്ഞെടുത്തത് മറക്കാനാവാത്ത അനുഭവമായി എല്ലാവര്‍ക്കും.
നഴ്‌സറി മുതല്‍ പ്ലസ്ടു വരെയുള്ള സമ്മതിദായക വിദ്യാര്‍ഥികളുടെ ചൂണ്ടുവിരലില്‍ ജനാധിപത്യ പ്രക്രിയയുടെ ആദ്യത്തെ മായാത്ത മഷിപ്പാടുപതിഞ്ഞപ്പോള്‍, അതുയര്‍ത്തിക്കാണിച്ച് കൂട്ടുകാരെയും മാധ്യമപ്രവര്‍ത്തകരെയും അധ്യാപകരെയും അവര്‍ അഭിവാദ്യം ചെയ്തു.
ഇന്ത്യയില്‍ ഇതാദ്യമായാണ് ഇലക്ക്ഷന്‍ കമ്മിഷന്റെ നേതൃത്വത്തില്‍ ഒരു സ്‌കൂളില്‍ വോട്ടിങ് നടത്തിയത്. റിട്ടേണിങ് ഓഫിസര്‍, പ്രിസൈഡിങ് ഓഫിസേഴ്‌സ്, പോളിങ് ഓഫിസേഴ്‌സ് എന്നിവരെ സ്‌കൂള്‍ അധ്യാപകരില്‍ നിന്നും തന്നെയാണ് നിയമിച്ചത്.
സ്‌കൂള്‍ പ്രസിഡന്റ്, ഹെഡ് ബോയ്, ഹെഡ് ഗേള്‍, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ എന്നീ തസ്തികകളിലേയ്ക്കാണു വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം നടന്നത്. ഇരുപതിലേറെ സ്ഥാനാര്‍ഥികള്‍ തങ്ങളുടെ ജനസമ്മതി പരീക്ഷിച്ച തെരഞ്ഞെടുപ്പിന് എല്ലാ ഔദ്യോഗികപരിപേഷവും ഉണ്ടായിരുന്നു. ക്രമസമാധാനപാലനത്തിനു സെക്യൂരിറ്റി സംവിധാനം ഒരുക്കിയത് സ്‌കൂളിലെ എന്‍.സി.സി. കേഡറ്റുകളാണ്. വോട്ടിങ് ക്രമീകരണങ്ങളും, മോക്ക്‌പോളും നടത്തി കൃത്യം 9.30ന് വോട്ടിംഗ് ആരംഭിച്ചു. ഉച്ചകഴിഞ്ഞ് 1.30നു വോട്ടിംഗ് അവസാനിക്കുമ്പോള്‍ 93.78 വോട്ടുകള്‍ പോള്‍ ചെയ്തു. സംസ്ഥാന ഇലക്ഷന്‍ കമ്മിഷനില്‍ നിന്ന് അഡീഷണല്‍ സെക്രട്ടറിമാരായ സി.കെ സാജന്‍, സന്തോഷ്, ഷാജഹാന്‍, ജോയിന്റ് സെക്രട്ടറി ബാലരാജ്, ഡെപ്യൂട്ടി
കലക്ടര്‍ ഡാലിസ് ജോര്‍ജ്, ഡെപ്യുട്ടി തഹസില്‍ദാര്‍ ജോസുകുട്ടി എന്നിവര്‍ തെരഞ്ഞെടുപ്പിനു നേത്യത്വം നല്‍കി. മൂന്നു ബൂത്തുകളാണു തെരഞ്ഞെടുപ്പിനായി ക്രമീകരിച്ചിരുന്നത്. ഓരോന്നിലും നാലു ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വീതം ഒരുക്കിയിരുന്നു. സ്‌കൂളിന്റെ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചുനടന്ന വോട്ടെണ്ണലില്‍ വിജയികളുടെ നന്ദി പ്രകടനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."