HOME
DETAILS

സംസ്ഥാനത്ത് മരണനിരക്ക് കൂടി; ഹൃദയാഘാതം വില്ലന്‍

  
backup
June 18 2023 | 04:06 AM

death-rate-increased-heart-attack-is-the-villain

സംസ്ഥാനത്ത് മരണനിരക്ക് കൂടി; ഹൃദയാഘാതം വില്ലന്‍

തിരുവനന്തപുരം. കൊവിഡ് ആരംഭിച്ചശേഷം സംസ്ഥാനത്ത് മരണനിരക്കു വര്‍ധിക്കുന്നതായി കണക്കുകള്‍. ഭൂരിപക്ഷംപേരുടേയും മരണകാരണം ഹൃദയാഘാതമാണെന്നും ഡിപാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.2021ല്‍ 3,39, 648 മരണം നടന്നതില്‍ 21.39 ശതമാനം പേരും മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നാണ്. 2020ല്‍ 25.43 ശതമാനം പേര്‍ ഹൃദയാഘാതം മൂലം മരിച്ചു.

2021ല്‍ ആസ്ത്മ ബാധിച്ച് 7.48 ശതമാനം പേരും കാന്‍സര്‍ ബാധിച്ച് 7.7 ശതമാനം പേരും മരിച്ചു. പക്ഷാഘാതം രണ്ടു ശതമാനം, കിഡ്‌നി രോഗം1.92 ശതമാനം. മരിച്ചവരില്‍ 1.87 ശതമാനം പേര്‍ ആത്മഹത്യ ചെയ്തു. 2020ല്‍ 25നും 44നും ഇടയില്‍ പ്രായമുള്ള 1893 പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇതേ പ്രായപരിധിയില്‍ 2021ല്‍ 1998 പേര്‍ മരിച്ചു.

കേരളത്തില്‍ കഴിഞ്ഞ മുപ്പതുവര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് 2021ലാണ്. കൊവിഡിനെത്തുടര്‍ന്നുണ്ടായ ന്യൂമോണിയ ബാധിച്ചാണ് പകുതി മരണങ്ങളും സംഭവിച്ചത്. 55 മുതല്‍ 70 വയസുവരെ പ്രായമുള്ളവരാണ് മരിച്ചവരിലേറെയും.

2021ല്‍ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ 3.39 ലക്ഷം പേരാണ് മരിച്ചത്. അതായത് 2020നെ അപേക്ഷിച്ച് 88,865 മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തു. 2021ല്‍ ക്രൂഡ് ഡെത്ത് റേറ്റ് (1000 പേരില്‍ പ്രതിവര്‍ഷം മരിക്കുന്നവരുടെ നിരക്ക്) 9.66 എന്നനിലയിലാണ്. എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കോവിഡിനെ തുടര്‍ന്നുണ്ടായ ന്യൂമോണിയ ബാധിച്ചു മരിച്ചവരുടെ എണ്ണം 49 ശതമാനം വര്‍ധിച്ചു. 55നും 70നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും.

2020 മുതല്‍ വാര്‍ധക്യസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് 54,124 പേരാണ് മരിച്ചത്. 2021 ആയപ്പോഴേക്കും 68,104 ആയി ഉയര്‍ന്നു. മറ്റുകാരണങ്ങള്‍ കൊണ്ടുള്ള മരണവും ഇക്കാലയളവില്‍ 37 ശതമാനം വരെ കൂടി.

2023 മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ വിവരങ്ങളനുസരിച്ച് 2020 മുതല്‍ 2023 മാര്‍ച്ച് വരെ 71,602 ആയിരുന്നു കോവിഡ് ബാധിച്ചുള്ള മരണ നിരക്ക്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന കണക്കു പ്രകാരം നിരക്ക് 88,000ത്തിലെത്തിയതാണ് വ്യക്തമാകുന്നത്. 2020ലേയും 2021ലേയും ആകെ കോവിഡ് മരണങ്ങള്‍ 54,395 ആയാണ് രേഖകളില്‍ കാണുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago