HOME
DETAILS

2022ല്‍ കണ്ണൂരില്‍ മാത്രം 11,776 പേര്‍ക്ക് കടിയേറ്റു; തെരുവ് നായകള്‍ക്ക്ദയാവധം നല്‍കണം; സുപ്രിം കോടതിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

  
backup
June 19 2023 | 15:06 PM

in-2022-11776-people-were-bitten-in-kannur

2022ല്‍ കണ്ണൂരില്‍ മാത്രം 11,776 പേര്‍ക്ക് കടിയേറ്റു; തെരുവ് നായകള്‍ക്ക്ദയാവധം നല്‍കണം; സുപ്രിം കോടതിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

 

ന്യൂഡല്‍ഹി: അപകടകാരികളായ തെരുവ് നായകള്‍ക്ക് ദയാവധം നല്‍കാനുള്ള അനുമതിയാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രിംകോടതിയില്‍. മുഴപ്പിലങ്ങാട് പതിനൊന്നുകാരന്‍ നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഹരജി വൈകാതെ അവധിക്കാല ബെഞ്ച് പരിഗണിക്കും.

കുട്ടികള്‍ അപകടകാരികളായ നായകള്‍ക്ക് ഇരയാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നു. 2022ല്‍ മാത്രം ജില്ലാ പഞ്ചായത്ത് പരിധിയില്‍ 11,776 പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റുവെന്നും ഹരജിയില്‍ വ്യക്തമാക്കി. ഈ വര്‍ഷം ജൂണ്‍ പത്തൊമ്പത് വരെ മാത്രം കടിയേറ്റത് 6267 പേര്‍ക്കാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ കടുത്ത ശ്രമം നടത്തുന്നുണ്ടെങ്കിലും ദിനംപ്രതി ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തെമ്പാടും.
ജനങ്ങളുടെ ഭീതിയകറ്റാന്‍ ഹരജി അടിയന്തരസ്വഭാവത്തോടെ പരിഗണിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. 2022ല്‍ കോട്ടയത്ത് പന്ത്രണ്ട് വയുകാരന്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും എടുത്തുപറഞ്ഞു. പി.പി ദിവ്യയ്ക്കായി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രനാണ് ഹരജി ഫയല്‍ ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago