HOME
DETAILS

ബലിപെരുന്നാള്‍; സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് അവധി പ്രഖ്യാപിച്ച് സഊദി

  
backup
June 19 2023 | 17:06 PM

saudi-announces-four-day-eid-al-adha-holiday-in-private-sector

ജിദ്ദ: സഊദി മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം രാജ്യത്തെ സ്വകാര്യമേഖല ജീവനക്കാര്‍ക്കുളള ഈ വര്‍ഷത്തെ അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് നാല് ദിവസത്തെ അവധിയാണ് സഊദി പ്രഖ്യാപിച്ചിട്ടുളളത്.അറഫ ദിനമായ ജൂൺ 27 മുതൽ 30 വരെയാണ് ജീവനക്കാർക്ക് അവധി ലഭിക്കുക. ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. കൂടാതെ ജൂണ്‍ 30 വരാന്ത അവധിയായതിനാല്‍ അതിന് പകരം തൊഴിലുടമയുടെ തീരുമാനത്തിന് അനുസൃതമായി മറ്റൊരു ദിവസം അവധി നല്‍കാന്‍ സാധിക്കും. തൊഴില്‍ നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷന്റെ ആര്‍ട്ടിക്കിള്‍ 24ന്റെ പരിധിയിലാണ് ഇക്കാര്യങ്ങള്‍ വരുന്നത്.

അവധി ദിനങ്ങളും വാരാന്ത്യ ദിവസങ്ങളും ഒരുമിച്ചാണ് വരുന്നതെങ്കില്‍ അവധി ദിവസങ്ങള്‍ക്ക് മുമ്പോ ശേഷമോ ഉള്ള ദിവസങ്ങള്‍ തൊഴിലാളികള്‍ക്ക് അവധി നല്‍കണം എന്നാണ് വ്യവസ്ഥ. തൊഴില്‍ ഉടമയാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടതെന്നും അവധി നല്‍കുന്നില്ലെങ്കില്‍ നഷ്ടപരിഹാരമായി വേതനം നല്‍കണം എന്ന വ്യവസ്ഥ പാലിക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേ സമയം സ്വകാര്യ നോണ്‍-പ്രോഫിറ്റ് മേഖലയിലെ തൊഴിലാളികള്‍ക്ക് അറഫ ദിനം മുതല്‍ ദുല്‍ഹജ്ജ് 12 വരെയുള്ള നാലു ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. തൊഴില്‍ നിയമം അനുശാസിക്കുന്ന മിനിമം പെരുന്നാള്‍ അവധിയാണിത്. ഇതില്‍ കൂടുതല്‍ അവധി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ക്ക് നല്‍കുന്നതിന് നിയമ തടസ്സമില്ല.

Content Highlights: saudi announces four day eid al adha holiday in private sector


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago
No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago
No Image

അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, 18 വർഷങ്ങൾക്ക് ശേഷം

Saudi-arabia
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

സ്‌കൂള്‍ കായിക മേള സമാപന ചടങ്ങിനിടെ പ്രതിഷേധം; പോയിന്റ് നിലയെ ചൊല്ലി സംഘർഷം

Kerala
  •  a month ago
No Image

മണിപ്പൂരില്‍ സി.ആര്‍.പി.എഫ്- കുക്കി ഏറ്റമുട്ടല്‍; 11 പേര്‍ കൊല്ലപ്പെട്ടു

National
  •  a month ago
No Image

മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ സീ- പ്ലെയിന്‍ പദ്ധതി എതിര്‍ക്കുമെന്ന് പിപി ചിത്തരഞ്ജന്‍ എംഎല്‍എ

Kerala
  •  a month ago
No Image

വയനാട് 13ന് പൊതുഅവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

സ്വകാര്യ ബസുകളുടെ ദൂരപരിധി :സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും

Kerala
  •  a month ago