HOME
DETAILS

പ്രതീക്ഷയിലേക്കുള്ള അഭയാർഥി യാത്രകൾ

  
backup
June 19 2023 | 18:06 PM

todays-article-about-refugees

സുഹൈൽ ഹംസ നാട്ടുകൽ

സംഘർഷങ്ങളും പ്രകൃതി ദുരന്തങ്ങളും കാരണം ലോകത്ത് ഒാരോ വർഷവും ദശലക്ഷകണക്കിന് ആളുകളാണ് നിർബന്ധിതമായും കുടിയിറക്കപ്പെടുന്നതും തുടർന്ന് വീടും നാടും ഉപേക്ഷിച്ച് അപരിചിത പ്രദേശങ്ങളിലും രാജ്യങ്ങളിലും അഭയം തേടാൻ നിർബന്ധിതരാകുന്നതും. ഐക്യരാഷ്ട്ര സഭയുടെ അഭയാർഥി കമ്മിഷണർ വിഭാഗത്തിന്റെ (UNHCR) കണക്ക് പ്രകാരം ഇന്ന് ആഗോള തലത്തിൽ 110 ദശലക്ഷത്തിലധികം നിർബന്ധിത കുടിയിറക്കപ്പെട്ട ജനവിഭാഗങ്ങളുണ്ട്.

പത്തുവർഷങ്ങൾക്കു മുൻപുള്ള കണക്കിന്റെ ഇരട്ടിയിലധികമാണ് ഈ വർഷത്തെ നിർബന്ധിത കുടിയിറക്കപ്പെട്ടവരുടെ എണ്ണം. ഇതിൽ 40 ദശലക്ഷത്തിലധികം ആളുകൾ സ്വന്തം രാജ്യങ്ങളിലെ യുദ്ധവും കലാപങ്ങളും അക്രമങ്ങളും വേട്ടയാടലും കാരണം പിറന്ന നാടും സ്വത്തുമെല്ലാം വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറി അഭയാർഥികളായവരാണ്.


അഭയാർഥി ജീവിതം അനിശ്ചിതത്വവും അപകടങ്ങളും നിറഞ്ഞതും നഷ്ടവുമാണ്. സമ്പാദ്യങ്ങളും സ്വത്തുക്കളും പലപ്പോഴും പ്രിയപ്പെട്ടവരെപ്പോലും ഉപേക്ഷിക്കാൻ നിർബന്ധിതരായ അഭയാർഥികൾ എങ്ങനെയെങ്കിലും സുരക്ഷിതത്വം കണ്ടെത്താനും അതിലൂടെ ജീവിതം പുനർനിർമിക്കാനുമുള്ള അവസരങ്ങൾ തേടുകയാണ്. പക്ഷേ, ഈ സുരക്ഷിതത്വം തേടിയുള്ള യാത്രയിൽ നേരിടേണ്ടിവരുന്നത് അക്രമങ്ങളെയും ചൂഷണങ്ങളെയും മനുഷ്യക്കടത്തടക്കമുള്ള അപകട സാഹചര്യങ്ങളെയെല്ലാമാണ്.
അഭയാർഥികളിൽ ഏറ്റവും കൂടുതൽ പീഡനങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയരാകുന്നത് കുട്ടികളാണ്.

യു.എൻ.എച്ച്.സി.ആർ കണക്കനുസരിച്ച് ലോക അഭയാർഥി ജനസംഖ്യയുടെ നാൽപ്പത് ശതമാനത്തിലധികം വരുന്നത് കുട്ടികളാണ്. ഇതിൽ ഒരു വിഭാഗം കുട്ടികൾ രക്ഷിതാക്കളെയും ഉറ്റവരെയും നഷ്ടപ്പെട്ട് അനാഥമായവരാണ്. അവശ്യഭക്ഷണം മുതൽ വിദ്യാഭ്യാസമടക്കമുള്ള അവസരങ്ങൾ കുട്ടികൾക്ക് ഇല്ലാതാവുകയും കുട്ടിക്കടത്തും ഭിക്ഷാടന, ബാലവേല, ലൈംഗികത്തൊഴിൽ തുടങ്ങിയ മാഫിയകളുടെ ചൂഷണങ്ങൾക്കുവരെ ഈ കുട്ടികൾ വിധേയരാവുകയും ചെയ്യുന്നു.

ഈ വെല്ലുവിളികൾക്കിടയിലും മാനുഷിക, മനുഷ്യാവകാശ സംഘടനകളുടെയും അഭയാർഥി സമൂഹത്തിന്റെയും നിരന്തര പോരാട്ടവും ശ്രദ്ധേയമായ പ്രതിരോധവും നിശ്ചയദാർഢ്യവും അവരുടെ സാഹചര്യങ്ങളിലും അവകാശങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തുകയുണ്ടായി.


1951-ലെ അഭയാർഥി കൺവെൻഷനും അതിന്റെ 1967-ലെ പ്രോട്ടോക്കോളും അഭയാർഥികളുടെ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ജോലി ഉൾപ്പെടെയുള്ള അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കുള്ള രൂപരേഖയും നിയമ ചട്ടക്കൂടും നിർമിച്ചു. ഹോസ്റ്റ് കമ്യൂണിറ്റികൾ വഹിച്ച നിർണായക പങ്കും അഭയാർഥികളുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പാക്കാൻ വിവിധ രാജ്യങ്ങളിലെ സർക്കാരുകളും മാനുഷിക സംഘടനകളും നടപ്പാക്കിയ സംരക്ഷണ നടപടികളും അഭയാർഥികളുടെ സാഹചര്യങ്ങളിൽ മാറ്റങ്ങൾക്ക് കാരണമായി.

എന്നാൽ 1951-ലെ അഭയാർഥി കൺവെൻഷനിലും അതിന്റെ 1976-ലെ പ്രോട്ടോകോളിലും ഒപ്പുവയ്ക്കാത്ത ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ അഭയാർഥികളെ മാനുഷികമായി പരിഗണിക്കുവാൻ തയാറായിട്ടില്ല എന്നത് ഈ വിഷയത്തിലേക്ക് ഇനിയും ശ്രദ്ധ വേണമെന്ന് തെളിയിക്കുന്നു. പ്രത്യേകിച്ചും മുൻകാലങ്ങളിൽ വിവിധ രാജ്യങ്ങളിലെ അഭയാർഥികളെ സ്വീകരിച്ച പാരമ്പര്യമുള്ള ഇന്ത്യയിൽ അഭയാർഥി പോളിസിയുടെ അഭാവം ഭരിക്കുന്ന സർക്കാരിന്റെ മനോഭാവമനുസരിച്ച് അവരെ പരിഗണിക്കുകയും അല്ലാത്തവരെ പുറംതള്ളുന്നതുമായ സാഹചര്യമാണുള്ളത്. ഇത് രാജ്യത്തേക്ക് അഭയം ചോദിച്ചെത്തുന്നവരുടെ ജീവിതം ദുസ്സഹമാക്കുകയും അവരുടെ മനുഷ്യാവകാശങ്ങൾ പോലും ലംഘിക്കാനും വിവിധ അഭയാർഥികളെ അസമമായും അനീതിയോടെയും പരിഗണിക്കുവാനും ഇടയാക്കുന്നു.


പല രാജ്യങ്ങളിലും അഭയാർഥികൾക്കുനേരെ നിരന്തരമുണ്ടാകുന്ന തീവ്ര വലതുപക്ഷത്തിന്റെ ആക്രമണങ്ങളും തദ്ദേശീയവാദങ്ങളും അവരുടെ ജീവിതം ദുസ്സഹമാക്കുന്നു. വിവിധ രാജ്യങ്ങൾ അതിർത്തികളിലും കടലുകളിലും അഭയാർഥികളെ സ്വീകരിക്കാതെ തടയുന്നതടക്കമുള്ള മനുഷ്യത്വവിരുദ്ധ നടപടികളാണ് സ്വീകരിക്കുന്നത്. ഇത് ബോട്ടുകൾ തകർന്നും പട്ടിണിമൂലവുമുള്ള അഭയാർഥി ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നു.


അഭയാർത്ഥി പ്രതിസന്ധിക്ക് സുസ്ഥിര പരിഹാരം കാണേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും അഭയാർഥി ജനസംഖ്യ അമ്പരപ്പിക്കുന്ന എണ്ണത്തിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ. കുടിയിറക്കലിലേക്ക് നയിക്കുന്നതിന്റെ മൂലകാരണങ്ങൾ ആദ്യ സമയത്ത് അഭിസംബോധന ചെയ്യുക, നിർബന്ധിത കുടിയൊഴിപ്പിക്കലിന്റെ പ്രേരകങ്ങളെ ലഘൂകരിക്കുന്നതിനുള്ള സംഘർഷ പരിഹാരം, സമാധാന നിർമാണം, വികസന ശ്രമങ്ങൾ എന്നിവയിൽ നിക്ഷേപം നടത്തുക, അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുക, അഭയാർഥികളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുകയും ഹോസ്റ്റ് കമ്യൂണിറ്റികളുമായുള്ള അവരുടെ ഏകീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സമഗ്രമായ സമീപനം തുടങ്ങിയവ ആവശ്യമാണ്.

ഉത്തരവാദിത്വങ്ങൾ തുല്യമായി പങ്കിടുന്നതിനും കൂടുതലായി അഭയം നൽകിയ രാജ്യങ്ങൾക്ക് സഹായങ്ങൾ നൽകുന്നതിനും അന്താരാഷ്ട്ര തലത്തിൽ സമഗ്രമായ പോളിസി ആവശ്യമാണ്.


അഭയാർഥി പ്രതിസന്ധിയെ സമഗ്രമായി പരിഹരിക്കുന്നതിന് സർക്കാരുകൾ, അന്താരാഷ്ട്ര സംഘടനകൾ, എൻ.ജി.ഒകൾ, സിവിൽ സമൂഹം എന്നിവയ്ക്കിടയിൽ ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു. സുസ്ഥിര പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും മാനുഷിക സഹായം വർധിപ്പിക്കുന്നതിനും അഭയാർഥികളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി വാദിക്കുന്നതിനും കൂട്ടായ പ്രവർത്തനവും സഹകരണവും ആവശ്യമാണ്.

അഭയാർഥികളെ സംബന്ധിച്ച ആഗോള കോംപാക്റ്റ് പോലുള്ള സംരംഭങ്ങളിലൂടെ ആതിഥേയ രാജ്യങ്ങളുടെ ഭാരം കുറയ്ക്കുകയും സുസ്ഥിരമായ മറ്റ് പുനഃസ്ഥാപന രീതികൾ തേടുകയും പ്രതിസന്ധിക്കുശേഷം ജന്മനാടുകളിലേക്ക് സുരക്ഷിതമായി തിരിച്ചുപോവാനുള്ള അവസരങ്ങൾ ഉറപ്പാക്കുന്നതുമായ പദ്ധതികൾക്കാണ് ശ്രമങ്ങളുണ്ടാവേണ്ടത്.

Content Highlights:Today's article about refugees


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  15 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  15 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  15 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  15 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  15 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  15 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  15 days ago