HOME
DETAILS

ബലിപെരുന്നാൾ ദിനത്തിലും പരീക്ഷ; വിദ്യാർഥികൾക്ക് പരീക്ഷണകാലം

  
backup
June 20 2023 | 01:06 AM

exam-in-eid-day

എം. ശംസുദ്ദീൻ ഫൈസി


മലപ്പുറം • ബലിപെരുന്നാൾ ദിനത്തിൽ നടക്കുന്ന ഡി.എൽ.എഡ്, പി.എസ്.സി പരീക്ഷകളെച്ചൊല്ലി വിദ്യാർഥികളും ഉദ്യോഗാർഥികളും ആശങ്കയിൽ. ഡി.എൽ.എഡ് അറബിക്, ഉർദു മൂന്നാം സെമസ്റ്റർ, മലിനീകരണ നിയന്ത്രണ ബോർഡിൽ അസി.സയന്റിസ്റ്റ്, സാങ്കേതികവിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയുമാണ് ബലിപെരുന്നാൾ ദിനത്തിൽ വന്നിരിക്കുന്നത്.


29ന് രാവിലെ 9.45 മുതൽ 11.15വരെയാണ് ഡി.എൽ.എഡ് അറബിക്, ഉർദു മൂന്നാം സെമസ്റ്റർ പരീക്ഷ. മറ്റു ഡി.എൽ.എഡ് പരീക്ഷകൾ 24,26,27 തീയതികളിലുമായാണ് നടക്കുന്നത്. മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളിലെ നിശ്ചിത കേന്ദ്രങ്ങളിലാണ് ഡി.എൽ.എഡ് വിദ്യാർഥികൾക്ക് പരീക്ഷക്കെത്തേണ്ടത്. വിവിധ ജില്ലകളിൽ നിന്നായി എത്തുന്ന നൂറുകണക്കിനു വിദ്യാർഥികൾക്ക് ബലിപെരുന്നാൾ ദിനത്തിൽ പരീക്ഷ എഴുതി തിരിച്ചു പോവേണ്ടി വരുന്നതു കടുത്ത ദുരിതമാണ് വരുത്തിവയ്ക്കുക.

വിദൂര ദിക്കുകളിൽ നിന്ന് കോളജ് പരിസരത്ത് ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്നവർക്കും ഇത് വലിയ പ്രതിസന്ധിയാവും.
പരീക്ഷ മാറ്റിവയ്ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി വകുപ്പ് അധികൃതർക്ക് വിദ്യാർഥികൾ മെയിൽ അയച്ചിരുന്നു.


അറബിക്, ഉർദു വിഭാഗത്തിൽ കൂടുതലും മുസ് ലിം വിദ്യാർഥികളായതിനാൽ ബലിപെരുന്നാൾ ദിനത്തിൽ പരീക്ഷ വരുന്നത് പ്രതികൂലമായി ബാധിക്കുമെന്നും നിവേദനത്തിൽ പറയുന്നു.ഇന്ന് ഡി.ഡി.ഇ യെ കണ്ട് നിവേദനം നൽകുമെന്ന് കോഴിക്കോട് നടക്കാവ് ടീച്ചർ ട്രെയിനിങ് കോളജ് വിദ്യാർഥി യൂനിയൻ ചെയർമാൻ ഹബീബ് പൊന്നാട് പറഞ്ഞു.

അന്നേ ദിവസം കാലത്ത് 7.15മുതൽ 9.15 വരെയാണ് അസി.സയന്റിസ്റ്റ് തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. പി.ജി തേഡ് സെമസ്റ്റർ മൂല്യനിർണ ക്യാംപും ഇതേ ദിവസം നടക്കുന്നുണ്ട്. ഇതിനെതിരേയും വിമർശനം ശക്തമായിട്ടുണ്ട്.

Content Highlights:exam in eid day



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago