കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരു മരണം, രണ്ട് പേർക്ക് പരിക്ക്, കൂടുതൽ പേർക്കായി തെരച്ചിൽ
കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 5.30 നാണ് അപകടം ഉണ്ടായത്.
കത്തിക്കരിഞ്ഞ നിലയിലായിരുന്നു അരവിന്ദിന്റെ മൃതദേഹം പുറത്തെടുത്തത്. അപകടത്തിനിടെ ഇയാള്‍ ഫര്‍ണസിനകത്ത് പെട്ടുപോയി എന്നാണ് കരുതുന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രണ്ട് മാസം മുമ്പാണ് അരവിന്ദ് കൈരളി സ്റ്റീൽ കമ്പനിയിൽ ജോലിക്ക് കയറിയത്. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരും പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, കൂടുതൽ പേർക്കായി തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. അപകടസമയത്ത് എത്ര പേര്‍ കമ്പനിയിൽ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല. കൂടുതല്‍ ആളുകളുണ്ടോ എന്ന് തെരച്ചില്‍ നടത്തുകയാണ്. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
അപകടകാരണം എന്തെന്ന് പരിശോധിച്ചു വരികയാണെന്ന് കമ്പനി അധികൃതർ പറഞ്ഞു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് കേടുപാട് പറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."