കുവൈത്തിൽ ജോലി നഷ്ടമാകുന്നവരുടെ എണ്ണം വർധിക്കുന്നു; ജൂലൈയിൽ 150 പ്രവാസികൾക്ക് കൂടി ജോലി നഷ്ടമാകും
കുവൈത്തിൽ ജോലി നഷ്ടമാകുന്നവരുടെ എണ്ണം വർധിക്കുന്നു; ജൂലൈയിൽ 150 പ്രവാസികൾക്ക് കൂടി ജോലി നഷ്ടമാകും
കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി നഷ്ടമാകുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്നു. ജൂലൈ മാസത്തിൽ മലയാളികൾ ഉൾപ്പെടെ 150 പേരുടെ ജോലി കൂടി നഷ്ടമാകും. കുവൈത്തിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിൽ ജോലി ചെയ്യുന്ന സൂപ്പർവൈസർ, സീനിയർ സൂപ്പർവൈസർമാർക്കാണ് ജോലി നഷ്ടമാവുക.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഈ തസ്തികകളിൽ സ്വദേശികളെ നിയമിക്കുന്നതിനായാണ് പ്രവാസികളെ ഒഴിവാക്കുന്നത്. 150 വിദേശികൾക്ക് ജൂലൈയിൽ മാത്രം ജോലി നഷ്ടമാകും. എന്നാൽ ഈ ജോലി നഷ്ടമാകൽ തുടരും. ഭാവിയിൽ മറ്റു തസ്തികകളിലേക്കും സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനാണ് പദ്ധതി.
സാമൂഹികകാര്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നീ വകുപ്പുകളുടെ മേൽനോട്ടത്തിലാണ് വിദേശ തൊഴിലാളികളെ പിരിച്ചുവിടലും സ്വദേശികളെ നിയമിക്കലും തുടരുന്നത്. പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ജനസംഖ്യയിൽ ഉയർന്നു വരുന്ന വിദേശികളുടെ എണ്ണത്തിന് നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കുവൈത്തിന്റെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."