HOME
DETAILS
MAL
കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 1.6 കോടി രൂപയുടെ സ്വര്‍ണം പിടികൂടി
backup
June 20 2023 | 10:06 AM
കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 1.6 കോടി രൂപയുടെ സ്വര്‍ണം പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് പേരില്‍ നിന്നായി 1.6 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. ഡിആര്‍ഐ ആണ് സ്വര്‍ണം പിടികൂടിയത്. അഴിയൂര്‍ കുഞ്ഞിപ്പറമ്പത്ത് ഫൈസല്‍, നരിക്കുനി സ്വദേശി ഉനൈസ് ഹസന്, കാസര്‍കോട് എരിയാട് അബ്ദുള്‍ അസീസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
സ്വര്‍ണം ഇവരുടെ ശരീരത്തില്‍ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. സംശയം തോന്നിയ ഡി.ആര്.ഐ സംഘം ഇവരുടെ ശരീര പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."