ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ സ്‌കൂട്ടര്‍ അനങ്ങില്ല; പുത്തന്‍ ടെക്ക്‌നിക്കുമായി ഓല
ഹെല്‍മറ്റ് ധരിക്കണമെന്ന് എത്ര ഉപദേശിച്ചാലും, കടുപ്പത്തില്‍ മുന്നറിയിപ്പ് നല്‍കിയാലും മനസിലാകാത്തവരെ പാഠം പഠിപ്പിക്കാന്‍ ഇരുചക്ര വാഹനനിര്‍മാതാക്കളായ ഓല രംഗത്ത്. ഹെല്‍മറ്റ് ധരിച്ചാല്‍ മാത്രം സഞ്ചാരം സാധ്യമാകുന്ന സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കാനുളള തയ്യാറെടുപ്പിലാണ് ഓലയെന്നാണ് റിപ്പോര്‍ട്ടുകള്‍.ഡിസ്‌പ്ലെയില്‍ ഘടിപ്പിച്ചിട്ടുളള ക്യാമറ ഉപയോഗിച്ച്, വാഹനം ഓടിക്കുന്ന വ്യക്തി ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടോ? എന്ന് പരിശോധിക്കുന്ന സ്‌കൂട്ടറിലെ വെഹിക്കിള്‍ കണ്‍ട്രോള്‍ യൂണിറ്റ് മോട്ടോര്‍, ഹെല്‍മറ്റ് ധരിച്ചാണ് വ്യക്തി വാഹനം ഓടിക്കാന്‍ തയ്യാറായിരിക്കുന്നത് എന്ന വിവരം കണ്‍ട്രോള്‍ യൂണിറ്റിനെ അറിയിച്ചാല്‍ മാത്രമെ വാഹനം ഡ്രൈവിങ് മോഡിലേക്ക് ഷിഫ്റ്റ് ആവുകയുളളൂ.
അല്ലെങ്കില്‍ വാഹനം പാര്‍ക്ക് മോഡലിലേക്ക് തുടരുകയാണ് ചെയ്യുക. വാഹനം ഓടിക്കൊണ്ടിരിക്കുന്ന വേളയില്‍ ഹെല്‍മറ്റ് ഊരി മാറ്റിയാലും സ്‌കൂട്ടര്‍ ഡ്രൈവ് മോഡില്‍ നിന്നും പാര്‍ക്ക് മോഡിലേക്ക് മാറും ശേഷം ഹെല്‍മറ്റ് ധരിക്കാനുളള നിര്‍ദേശം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഇതിനെ സംബന്ധിച്ച പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി ഓല വാഹനം വിപണിയിലെത്തിച്ചാല്‍ വാഹന സുരക്ഷാ രംഗത്ത് അത് വലിയൊരു മുന്നേറ്റം തന്നെയാകും, എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Content Highlights:ola working on helmet detection system for electric scooters
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."