HOME
DETAILS

ഉന്നതവിദ്യാഭ്യാസം കുട്ടിച്ചോറാക്കുന്ന രാഷ്ട്രീയം

  
backup
June 20 2023 | 18:06 PM

todays-article-about-political-influvence-in-education-system

റജിമോൻ കുട്ടപ്പൻ

മാസങ്ങൾക്കു മുമ്പ് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ വിമർശിച്ചുകൊണ്ടു രംഗത്തുവന്നിരുന്നു. രാഷ്ട്രീയ അതിപ്രസരത്താൽ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസം തകർച്ചയിലാണെന്നായിരുന്നു ഗവർണറുടെ വിമർശനം.സി.പി.എമ്മിന്റെ വിദ്യാർഥി സംഘടന എസ്.എഫ്.ഐയുടെ പ്രവർത്തകർക്ക് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നു ലഭിക്കുന്ന അനർഹ ആനുകൂല്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുമ്പോൾ വ്യക്തമാകുന്നത് ഗവർണറുടെ വിമർശനങ്ങൾ പ്രസക്തമാണെന്നാണ്. ആഴ്ചകളായി വാർത്തകളിൽ നിറയുന്നത് കേരളത്തിലെ എസ്.എഫ്.ഐ പ്രവർത്തകർക്ക് പല ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന അനധികൃത ആനുകൂല്യങ്ങളെക്കുറിച്ചാണ്.


പ്രായക്കൂടുതൽ കാരണം കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാതിരുന്ന എസ്.എഫ്.ഐ നേതാവ് ജയിച്ചതായി പ്രഖ്യാപിച്ചതിനു തിരുവനന്തപുരത്തെ കോളജ് പ്രിൻസിപ്പലിനെതിരേ ആരോപണം ഉയർന്നിരുന്നു. അന്വേഷണത്തിൽ അത്തരത്തിൽ മുപ്പതോളം കേസുകളുണ്ടെന്നു കണ്ടെത്തി.
പരീക്ഷപോലും എഴുതാതിരുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ മഹാരാജാസിലെ പരീക്ഷകളെല്ലാം പാസായതായി മാർക്ക് ലിസ്റ്റ് പുറത്തുവന്നു. എന്നാൽ ഇത് സാങ്കേതിക തകരാറുമൂലം സംഭവിച്ചതാണെന്ന വാദം സംസ്ഥാനത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തിരിക്കയാണ്. ഇതേ സ്ഥാപനത്തിൽനിന്നു തന്നെയാണ് മുൻ എസ്.എഫ്.ഐ പ്രവർത്തക വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതായുള്ള വാർത്തകളും പുറത്തുവന്നത്.


പുതിയതായി പുറത്തുവന്നിരിക്കുന്ന ആരോപണം എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന്റെ അനധികൃത പ്രവേശനം സംബന്ധിച്ചാണ്. ആലപ്പുഴയിലെ കായംകുളം എം.എസ്.എം കോളജിൽ ഈ വ്യക്തിക്ക് കൊമേഴ്സ് ബിരുദാനന്തര ബിരുദ പഠനത്തിനായി പ്രവേശനം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇയാൾ ഇതിന്റെ അടിസ്ഥാന യോഗ്യതയായ ബിരുദ പരീക്ഷകൾ പാസായിട്ടില്ല. കേരളത്തിനു പുറത്തെ സ്വകാര്യ സർവകലാശാലയുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചാണ് എം.എസ്.എം കോളജിൽ പ്രവേശനം നേടിയതെന്നാണ് ആരോപണം.


കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തു നടക്കുന്ന രാഷ്ട്രീയപ്രേരിത അനധികൃത ഇടപാടുകളെക്കുറിച്ച് കേരളാ ഗവർണർ നടത്തിയ പ്രസ്താവന ആരും പരിഗണിച്ചിരുന്നില്ല. ബി.ജെ.പിക്ക് ഭരണ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ ഗവർണറിലൂടെ നടത്തുന്ന രാഷ്ട്രീയ ഇടപെടലായാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെ വ്യാഖ്യാനിച്ചത്. എന്നാൽ പുറത്തുവരുന്ന ആരോപണങ്ങളും വാർത്തകളും തെളിയിക്കുന്നത് ഗവർണർ പറഞ്ഞത് പലതും സത്യമാണെന്നാണ്.


വ്യാജ സർട്ടിഫിക്കറ്റുകൾ,
വ്യാജ അധ്യാപകർ


വ്യാജസർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസ സംവിധാനത്തിന്റെ സമഗ്രതയെ ചോദ്യം ചെയ്യുന്നതോടൊപ്പം അതിന്റെ വിശ്വാസ്യതയെ നശിപ്പിക്കുകയുമാണ്. വ്യാജ ബിരുദങ്ങളും വ്യാജ സർട്ടിഫിക്കറ്റുകളും നാട്ടിൽ സുലഭമായി ലഭിക്കുമ്പോൾ ഇതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നത് കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും വിദ്യാഭ്യാസ യോഗ്യതകൾ നേടിയെടുക്കുന്ന യുവസമൂഹമാണ്. സമൂഹത്തിനു വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന് ഇതു കാരണമാകും. കൂടാതെ, യോഗ്യരായ വിദ്യാർഥികളുടെ തുടർവിദ്യാഭ്യാസവും തൊഴിൽ സാധ്യതകളും നഷ്ടമാവുകയും ചെയ്യും. കേരളത്തിൽ നടക്കുന്നത് അയോഗ്യരായവർക്ക് അനധികൃതമായ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്ന സാഹചര്യമാണ്.

വ്യാജ സർട്ടിഫിക്കറ്റുകളുള്ളവർക്ക് ഒരുപക്ഷേ തൊഴിലും തുടർവിദ്യാഭ്യാസത്തിനുള്ള അവസരവും ലഭിച്ചേക്കാം. എന്നാൽ അവർക്കതിനുള്ള പ്രായോഗികവും ധാർമികവുമായ അവകാശമില്ല. യോഗ്യരായവരുടെ സ്ഥാനങ്ങളും യോഗ്യതകളും ഇത്തരം വ്യാജന്മാർ തട്ടിയെടുക്കുന്നുവെന്നു മാത്രമല്ല, ഇങ്ങനെ എത്തിച്ചേരുന്നവർ തൊഴിൽ മേഖലയിലോ വിദ്യാഭ്യാസ മേഖലയിലോ കൃത്യമായ വൈദഗ്ധ്യം പ്രകടിപ്പിച്ചുകൊള്ളണം എന്നുമില്ല. കൂടാതെ, വളരെ കഴിവും പ്രാഗത്ഭ്യവുമുള്ള ഉദ്യോഗാർഥികളെയും വിദ്യാർഥികളെയും പുറത്തുനിർത്തിക്കൊണ്ട് എല്ലാ ആനുകൂല്യങ്ങളും തൊഴിൽ സാധ്യതകളും വ്യാജന്മാർ കൊണ്ടുപോകുന്നത് വിദ്യാഭ്യാസ, തൊഴിൽ മേഖലകളുടെ അധഃപതനത്തിനു കാരണമാകും.
വ്യാജ സർട്ടിഫിക്കറ്റുകളുടെ പ്രചാരവും ഉപയോഗവും കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസത്തെ മോശമായി ബാധിക്കുമെന്നതിൽ ഒരു സംശയവുമില്ല.

ഇത്തരം പ്രവൃത്തികൾ ഇല്ലാതാക്കുന്നതിനായി കേരളാ സർക്കാരും വിദ്യാഭ്യാസ വകുപ്പും ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ കഴിവും വൈദഗ്ധ്യവും ഇല്ലാത്തവർ വിദ്യാഭ്യാസ മേഖലയെ കീഴടക്കുകയും യോഗ്യരായവർ പുറത്തുനിൽക്കേണ്ട സാഹചര്യവും ഉണ്ടാവും.
വ്യാജ സർട്ടിഫിക്കറ്റുകളുമായി എത്തുന്ന അധ്യാപകർ സമൂഹത്തിനുതന്നെ ഭീഷണിയാണെന്നു വേണം കരുതാൻ. ഇത്തരക്കാർ പഠിപ്പിക്കുന്ന സ്ഥാപനത്തിന്റെ പദവിയെ അപകടത്തിലാക്കുമെന്നു മാത്രമല്ല, വിദ്യാർഥികളുടെ ഭാവിയെപ്പോലും സംശയമുനയിലാക്കും. കാലക്രമേണ ഈ സ്ഥാപനത്തിലേക്ക് വിദ്യാർഥികളേയും അധ്യാപകരേയും ആകർഷിക്കാൻ സാധിക്കാതാവുകയും പൊതു വിശ്വാസ്യത തകർക്കപ്പെടുകയും ചെയ്യും. വ്യാജ സർട്ടിഫിക്കറ്റുകളുമായി എത്തുന്ന അധ്യാപകർക്ക് അധ്യാപനത്തിൽ മതിയായ പ്രാഗത്ഭ്യം ഉണ്ടാവണമെന്നില്ല.

ഇത് വിദ്യാർഥികളുടെ പഠനത്തെയും ഭാവിയെയും ഭീഷണിയിലാക്കും. വ്യാജ അധ്യാപകരെ, അല്ലെങ്കിൽ അധ്യാപനത്തിൽ പ്രാവീണ്യമില്ലാത്ത അധ്യാപകരെ കണ്ടുപഠിക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കുന്ന പാഠം എന്താണ്? വ്യാജ മാർഗങ്ങളിലൂടെ തങ്ങൾക്കും സർട്ടിഫിക്കറ്റുകളും അതുവഴി ജോലിയും നേടാം എന്നതാണ്. ഇത് വിദ്യാഭ്യാസ മേഖലയെ ധാർമികമായും പ്രായോഗികമായും നശിപ്പിക്കും.
വിദ്യാഭ്യസത്തിലും അതുവഴിയുണ്ടാവേണ്ട നൈതികബോധത്തെയും വെല്ലുവിളിച്ചുകൊണ്ടാണ് വ്യാജ സർട്ടിഫിക്കറ്റുകളോടു കൂടിയ അധ്യാപകർ വിദ്യാഭ്യാസ മേഖലയിലെത്തുന്നത്. വിദ്യാഭ്യാസം സമൂഹത്തിനു നൽകേണ്ട ഭൗതികവും ബുദ്ധിപരവും നൈതികവുമായ വികാസങ്ങളുടെ കടക്കലേൽക്കുന്ന വെട്ടാണിത്.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ദുഷ്നടപടികൾ വിദൂരഭാവിയിൽ തീർത്തും ശോചനീയമായ സാഹചര്യമുണ്ടാക്കും എന്നതിൽ സംശയിക്കേണ്ടതില്ല. അധ്യാപകർ യോഗ്യരാണെന്നും വൈദഗ്ധ്യമുള്ളവരാണെന്നും ഉറപ്പാക്കിയില്ലെങ്കിൽ ഭാവിതലമുറയെ സമസ്തമേഖലയിലും പ്രതിസന്ധിയിലാക്കും. യോഗ്യതയുള്ളവർ മാത്രമേ അധ്യാപകരായി എത്തുന്നുള്ളൂ എന്നത് ബന്ധപ്പെട്ട അധികൃതർ ഉറപ്പുവരുത്തണം.


പോംവഴി
ഇതിനെ മറികടക്കുന്നതിന് ആധുനിക സാങ്കേതിക സാധ്യതകൾ സുലഭമാണ്. സർട്ടിഫിക്കറ്റുകൾ വ്യാജമല്ലെന്ന് ഉറപ്പാക്കുന്നതിന് പരിശോധനാ പ്രക്രിയകൾ സുക്ഷ്മവും ശക്തവുമാക്കണം. വ്യാജ സർട്ടിഫിക്കറ്റുകൾ പ്രചരിക്കുന്നതിനുള്ള എല്ലാ മാർഗങ്ങളും ഇല്ലാതാക്കേണ്ട ഉത്തരവാദിത്വം പൂർണമായും സർക്കാരിന്റേതു തന്നെയാണ്. ഇലക്ട്രോണിക് വെരിഫിക്കേഷൻ സംവിധാനങ്ങൾ ഉപയോഗിച്ച് സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്ന സമ്പ്രദായം ഇവിടെയും ആരംഭിക്കണം.

ഉന്നതവിദ്യാഭ്യാസത്തിൽ നടക്കുന്ന അനധികൃത ഇടപെടലുകൾ സംബന്ധിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കണം. വ്യാജസർട്ടിഫിക്കറ്റുകളാൽ കബളിപ്പിക്കപ്പെടാതിരിക്കാനും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടാതിരിക്കാനുമുള്ള പോംവഴി അതു മാത്രമാണ്. വ്യാജന്മാർക്കെതിരേ ശക്തമായ നിയമനടപടികളുണ്ടാവണം. ശക്തവും സുതാര്യവുമായ മാർഗങ്ങൾ നടപ്പാക്കിയെങ്കിൽ മാത്രമേ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസത്തിൽ ശുദ്ധികലശം സാധ്യമാവൂ.

Content Highlights:Today's Article About Political Influvence In Education System


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ ശ്രമങ്ങളെ വീണ്ടും നിരാകരിച്ച് നെതന്യാഹു; ഗസ്സ സന്ദര്‍ശിച്ചു, ഹമാസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും പ്രതികരണം 

International
  •  21 days ago
No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  21 days ago
No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  21 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  21 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  21 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  21 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  22 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  22 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  22 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  22 days ago