അഭിമാനമായി ഖത്തർ എയർവേയ്‌സ്; ചരിത്രം രചിച്ച് മികച്ച വിമാനം ഉൾപ്പെടെ നാല് പുരസ്കാരങ്ങൾ
അഭിമാനമായി ഖത്തർ എയർവേയ്‌സ്; ചരിത്രം രചിച്ച് മികച്ച വിമാനം ഉൾപ്പെടെ നാല് പുരസ്കാരങ്ങൾ
ദോഹ: നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒരിക്കൽ കൂടി സ്വന്തം പേര് ചേർത്തുവെച്ച് ഖത്തറിന്റെ അഭിമാനമായ ഖത്തർ എയർവേയ്‌സ്. സ്‌കൈട്രാക്‌സിന്റെ നാല് പുരസ്‌കാരങ്ങളാണ് ഖത്തർ ഇത്തവണ സ്വന്തം പേരിൽ കുറിച്ചത്. പാരിസിൽ നടന്ന ലോക എയർലൈൻ പുരസ്‌കാര ചടങ്ങിൽ വെച്ച് പുരസ്കാരം ഖത്തറിന് സമ്മാനിച്ചു. ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സിഇ അക്ബർ അൽ ബേക്കർ, ഹമദ് വിമാനത്താവളം ചീഫ് ഓപ്പറേറ്റിങ് ഓഫിസർ എൻജിനീയർ ബദർ മുഹമ്മദ് അൽ മീർ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനക്കമ്പനി, ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ലോഞ്ച്, ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിങ് എന്നിവയ്ക്കാണ് പുരസ്കാരങ്ങൾ ലഭിച്ചത്.
മധ്യപൂർവദേശത്തെ മികച്ച എയർലൈനിനുള്ള പുരസ്‌കാരം ഇതു 11-ാം തവണയാണ് ഖത്തർ എയർവേയ്‌സിന് ലഭിച്ചത്. കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഖത്തർ എയർവേയ്‌സിനെ പകരംവെക്കാൻ ഒരു വിമാനക്കമ്പനി പോലുമില്ലെന്നത് അതിശയകരമാണ്. വമ്പൻ കമ്പനികൾ മാറ്റുരക്കുന്ന മിഡിൽ ഈസ്റ്റിൽ ഈ നേട്ടം അപൂർവമാണ്.
മികച്ച എയർലൈനിന്റെ 11 വർഷത്തെ തുടർച്ചയായ നേട്ടത്തിന് പുറമെ, മികച്ച ബിസിനസ് ക്ലാസിനുള്ള പുരസ്‌കാരം ഇതു 10-ാം തവണയാണ് ഖത്തർ എയർവേയ്‌സിന് ലഭിക്കുന്നത്.
ഹമദ് വിമാനത്താവളത്തിലെ ഖത്തർ എയർവേയ്‌സിന്റെ അൽ മൗർജൻ ലോഞ്ച് ആണ് ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ് ലോഞ്ചിനുള്ള പുരസ്‌കാരം ലഭിച്ചത്. കൂടാതെ ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിങിനുള്ള പുരസ്‌കാരവും അൽ മൗർജൻ ലോഞ്ചിനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."