കൊളസ്‌ട്രോള്‍ കൂടുതലാണോ.. എങ്കില്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ
കൊളസ്‌ട്രോള്‍ കൂടുതലാണോ.. എങ്കില്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ
ഇന്ന് പലരും നേരിടുന്ന പ്രശ്‌നമാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍. പലപ്പോഴും കൊളസ്‌ട്രോള്‍ അധികമാവുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കും. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞ് കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്.
ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഓറഞ്ചിലുണ്ടെന്നു കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
നിലക്കടല, വാല്‍നട്ട്, പിസ്ത, വെണ്ണപ്പഴം, ബദാം, എന്നിവ ദിവസം നാലോ അഞ്ചോ കഴിക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളം ഫൈബറും വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുള്ളതിനാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ദിവസവും രണ്ട് പിടി നട്‌സ് കഴിച്ചാല്‍ അഞ്ച് ശതമാനത്തോളം എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനാകുമെന്ന് ഹാവാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
ഓട്‌സില്‍ ധാരാളം സോല്യുബിള്‍ ഫൈബറാണ് അടങ്ങിയിരിക്കുന്നു. ഇത് കൊളസ്‌ട്രോളിനെതിരെ പ്രതിരോധിക്കാന്‍ സഹായിക്കും. സോല്യുബിള്‍ ഫൈബര്‍ ബൈല്‍ ആസിഡുകളുമായി ചേര്‍ന്ന് കൊളസ്‌ട്രോളിനെ ഇല്ലാതാക്കും ബീന്‍സ്, ആപ്പിള്‍, ക്യാരറ്റ് എന്നിവയിലും സോല്യുബിള്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നു.
ദിവസവും ഒരു ഗ്ലാസ് ഗ്രീന്‍ ടീ കുടിക്കുക. ഇത് ശരീരഭാരം കുറയ്ക്കുന്നതിനോടൊപ്പം ശരീരത്തിലെ കൊഴുപ്പും നീക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതെന്നു അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലീനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ഇലക്കറികള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഏറ്റവും മികച്ച ഭക്ഷണയിനമാണ്. എല്ലാതരം ഇലക്കറികളും കഴിക്കാം. ചീര, മുരിങ്ങയില എന്നിവ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കുമെന്നു മിക്ക പഠനങ്ങളും വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."