വ്യാജരേഖ കേസ്; പതിനഞ്ചാം ദിവസം വിദ്യ പൊലിസ് കസ്റ്റഡിയില്‍
വ്യാജരേഖ ചമയ്ക്കല്‍; പതിനഞ്ചാം ദിവസം വിദ്യ
കാസര്‍കോട്: മഹാരാജാസുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച കേസില്‍ പ്രതി കെ. വിദ്യ പതിനഞ്ചാം ദിവസം പൊലിസ് കസ്റ്റഡിയിലായി. കോഴിക്കോട് മേപ്പയൂരില്‍ നിന്നാണ് പിടികൂടിയത്. നാളെ മണ്ണാര്‍കാട് കോടതിയില്‍ ഹാജരാക്കും. അഗളി പൊലിസാണ് കസ്റ്റഡിയിലെടുത്തത്.
മേപ്പയൂര്‍, വടകര മേഖലകളില്‍ വിദ്യക്കായി തെരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പാലക്കാട് അഗളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരെ പാലക്കാട് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.
പാലക്കാട് അഗളി പൊലീസും കാസര്‍കോട് നീലേശ്വരം പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിദ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പൊലീസ് പിടികൂടിയിരിക്കുന്നത്. മേപ്പയൂരില്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നു വിദ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."