ബലിപെരുന്നാൾ സന്തോഷം; യുഎഇയിൽ ആയിരത്തോളം തടവുകാർക്ക് മോചനം
ബലിപെരുന്നാൾ സന്തോഷം; യുഎഇയിൽ ആയിരത്തോളം തടവുകാർക്ക് മോചനം
ദുബായ്: വിവിധ കേസുകളിൽ ജയിലിൽ കഴിയുന്നവർക്കും കുടുംബത്തിനും സന്തോഷവാർത്തയുമായി യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ സായിദ്. ബലി പെരുന്നാളിന് മുന്നോടിയായി യുഎഇ ജയിലുകളിൽ നിന്ന് 988 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഉത്തരവിട്ടു.
ഗുരുതരമല്ലാത്ത കുറ്റകൃത്യം ചെയ്തതിന് ശിക്ഷിപ്പെട്ടവരെയാകും മോചിപ്പിക്കുക. ആഘോഷ സമയങ്ങളിൽ സാധാരണക്കാരായ ജയിൽ പുള്ളികളെ മോചിപ്പിക്കുന്ന യുഎഇ സംസ്കാരത്തിന്റെ ഭാഗമായാണ് നടപടി.
തങ്ങളുടെ തെറ്റുകൾ തിരുത്തി സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാനും, കുടുംബ ബന്ധം ദൃഢമാക്കാനും തടവുകാര്‍ക്ക് അവസരം നല്‍കാനാണ് മോചനമെന്ന് ഉത്തരവിൽ പറയുന്നു. ഈ ബലി പെരുന്നാൾ എല്ലാവരും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ആശംസിച്ചാണ് 988 തടവുകാരെ മോചിപ്പിച്ചത്.
ചെറിയ പെരുന്നാളിനും യുഎഇ ഇതുപോലെ നിരവധി പേർക്ക് സ്വാതന്ത്ര്യം നൽകിയിരുന്നു. യുഎഇക്ക് പുറമെ മിക്ക അറബ് രാജ്യങ്ങളും സമാന രീതിയിൽ ആഘോഷ സമയങ്ങളിൽ ജയിൽ മോചനം അനുവദിക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."