ആഴങ്ങളില്‍ മറയും മുമ്പ്; ടൈറ്റന്റെ അവസാന ദൃശ്യങ്ങള്‍ കാണാം
ആഴങ്ങളില്‍ മറയും മുമ്പ്; ടൈറ്റന്റെ അവസാന ദൃശ്യങ്ങള്‍ കാണാം
വാഷിംഗ്ടണ്‍: ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ യാത്ര തിരിച്ച് ഒടുവില്‍ ആഴങ്ങളില്‍ അപ്രത്യക്ഷമായ ടൈറ്റന്റെ അവസാനദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. 22കാരിയായ എബി ജാക്‌സണ്‍ ആണ് ദൃശ്യം പകര്‍ത്തിയത്. ഓഷ്യന്‍ ഗേറ്റിന്റെ പോളാര്‍ പ്രിന്‍സ് എന്ന മദര്‍ഷിപ്പില്‍ ജോലി ചെയ്യുന്ന വീഡിയോഗ്രാഫര്‍ എബി ജാക്‌സണ്‍, സംഭവിക്കാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ച് അറിയാതെ ടിക് ടോക്കില്‍ വീഡിയോ ഷെയര്‍ ചെയ്യുകയായിരുന്നു. 'ടൈറ്റാനിക് കാണാന്‍ ഒരു അന്തര്‍വാഹിനി ഇറങ്ങുന്നത് കണ്ടുകൊണ്ടിരിക്കുന്നു' എന്നാണ് വീഡിയോക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. പോളാര്‍ പ്രിന്‍സിന്റെ ഡെക്കില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കുറച്ചകലെയായി സമുദ്രോപരിതലത്തില്‍ ടൈറ്റനെയും കാണാം.
ടൈറ്റനിൽ ശേഷിക്കുന്നത് മണിക്കൂറുകൾക്ക് മാത്രമുള്ള ഓക്സിജൻ; പ്രതീക്ഷ നൽകി ശബ്ദതരംഗം
ഞായറാഴ്ചയാണ് അഞ്ചംഗങ്ങളുമായി നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റന്‍ അപ്രത്യക്ഷമാകുന്നത്. മുങ്ങി ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോള്‍ അതിന്റെ സപ്പോര്‍ട്ട് കപ്പലായ കനേഡിയന്‍ റിസര്‍ച്ച് ഐസ് ബ്രേക്കര്‍ പോളാര്‍ പ്രിന്‍സുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഓഷ്യന്‍ഗേറ്റ് സിഇഒ സ്റ്റോക്ക്ടണ്‍ റഷ്, ബ്രിട്ടീഷ് സാഹസികനായ ഹാമിഷ് ഹാര്‍ഡിംഗ്, പാകിസ്താനിലെ ഒരു ബിസിനസ് കുടുംബത്തില്‍ നിന്നുള്ള രണ്ടു പേര്‍, ടൈറ്റാനിക് വിദഗ്ധന്‍ എന്നിവരാണ് അന്തര്‍വാഹിനിയിലുണ്ടായിരുന്നത്.
A TikTok video filmed by Abbi Jackson, a 22-year-old videographer, showed the OceanGate submersible, Titan, moments before it submerged towards the Titanic wreck.
— IV Times (@iv_times) June 22, 2023
The footage provides a glimpse into the ill-fated voyage before the vessel's disappearance. pic.twitter.com/lYoDcyTyem
അന്തര്‍വാഹിനിയുള്ള ഭാഗത്ത് കടലിനടിയില്‍നിന്ന് ശബ്ദതരംഗങ്ങള്‍ ലഭിച്ച പ്രതീക്ഷയില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്. കനേഡിയന്‍ സൈനിക നിരീക്ഷണ വിമാനങ്ങളില്‍നിന്നുള്ള ഉപകരണങ്ങളാണ് ശബ്ദതരംഗങ്ങള്‍ പിടിച്ചെടുത്തത്.
കാനഡയുടെ 'പി 3 ഓറിയോണ്‍' വിമാനത്തിലെ ശബ്ദമാപിനി തരംഗങ്ങള്‍ പിടിച്ചെടുത്തതാണ് നിലവിലെ പ്രതീക്ഷ. യു.എസ് കോസ്റ്റ്ഗാര്‍ഡ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമേരിക്കയുടെയും കാനഡയുടെയും സംഘങ്ങളാണ് തെരച്ചില്‍ നടത്തുന്നത്.
അതേസമയം, അന്തര്‍വാഹിനിയില്‍ ഓക്‌സിജന്‍ അളവ് കുറഞ്ഞുവരികയാണ്. ഇനി മണിക്കൂറുകള്‍ക്ക് കൂടിയുള്ള ഓക്‌സിജന്‍ മാത്രമേ അന്തര്‍വാഹിനിയിലുണ്ടാകൂ എന്നാണ് പുറത്തുവരുന്ന വിവരം. പ്രാദേശികസമയം വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ അന്തര്‍വാഹിനിയിലെ ഓക്‌സിജന്‍ തീരും. നാല് ദിവസത്തേക്കുള്ള ഓക്‌സിജനായിരുന്നു ടൈറ്റനിലുള്ളത്. രക്ഷാപ്രവര്‍ത്തനം ഓരോ നിമിഷം വൈകുംതോറും അന്തര്‍വാഹിനിയിലെ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാണ്.
വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വെള്ളത്തിനടിയിലുള്ള ശബ്ദങ്ങള്‍ കണ്ടെത്തിയെന്നും യുഎസും കനേഡിയന്‍ ക്രൂവും അന്തര്‍വാഹിനിക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് യു.എസ് കോസ്റ്റ് ഗാര്‍ഡ് ബുധനാഴ്ച അറിയിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയോടെ ടൈറ്റനിലെ ഓക്‌സിജന്‍ നിലയ്ക്കുമെന്നാണ് ബോസ്റ്റണിലെ ഫസ്റ്റ് കോസ്റ്റ് ഗാര്‍ഡ് ഡിസ്ട്രിക്റ്റിലെ ക്യാപ്റ്റന്‍ ജാമി ഫ്രെഡറിക് പറഞ്ഞത്. കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയവും കൊണ്ട് നിര്‍മ്മിച്ച 23,000 പൗണ്ട് ഭാരമുള്ള അന്തര്‍വാഹിനിയാണ് ടൈറ്റന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."