വ്യാജരേഖകേസ്; വിദ്യ ജൂലൈ ആറ് വരെ റിമാന്‍ഡില്‍,ജാമ്യാപേക്ഷ 24ന് പരിഗണിക്കും
വ്യാജരേഖകേസ്; വിദ്യ ജൂലൈ ആറ് വരെ റിമാന്‍ഡില്‍
തിരുവനന്തപുരം: വ്യാജരേഖയുമായി അട്ടപ്പാടി കോളജില്‍ ഗസ്റ്റ് ലക്ചററായി നിയമനം നേടാന്‍ ശ്രമിച്ച കേസില്‍ കെ വിദ്യയെ ജൂലൈ ആറ് വരെ റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യാന്‍ രണ്ടു ദിവസം കസ്റ്റഡി അനുവദിക്കണമെന്ന പൊലീസ് ആവശ്യം മണ്ണാര്‍ക്കാട് കോടതി അംഗീകരിച്ചു. 24 ന് വിദ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കും.
വ്യാജരേഖ ചമച്ചിട്ടില്ലെന്നും വിദ്യ ഒളിവിലായിരുന്നില്ലെന്നും വിദ്യയുടെ അഭിഭാഷകന് ഉന്നയിച്ചിരുന്നു. സുഹൃത്തിന്റെ വീട്ടിലുണ്ടായിരുന്നു. ഒളിവിലെന്നത് വാര്‍ത്തകള്‍ മാത്രമാണ്. പ്രതിയെ പിടികൂടുക എന്നത് പൊലീസിന്റെ ചുമതലയാണ്. വിദ്യയ്ക്കെതിരെ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ല. പൊലീസ് മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. വിദ്യയെ കൊലപാതക, തീവ്രവാദ കേസുകളിലെ പ്രതികളെ എന്നപോലെ കൈകാര്യം ചെയ്തുവെന്നും അഭിഭാഷകന് ആരോപിച്ചിരുന്നു.
പൊലീസിന് കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. വിദ്യ നിര്‍മിച്ചു എന്ന് പറയുന്ന വ്യാജ രേഖയുടെ ഒറിജിനല്‍ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പകര്‍പ്പ് മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ വിദ്യയെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതാണിപ്പോള്‍ കോടതി അംഗീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."