കെ.വിദ്യ താമസിച്ചത് മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ വീട്ടില്‍; പാര്‍ട്ടി സഹായമില്ലാതെ 16 ദിനം ഒളിവുജീവിതം സാധിക്കുമോ ? ചര്‍ച്ച സജീവം
കെ.വിദ്യ താമസിച്ചത് മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ വീട്ടില്‍; പാര്‍ട്ടി സഹായമില്ലാതെ 16 ദിനം ഒളിവുജീവിതം സാധിക്കുമോ ? ചര്‍ച്ച സജീവം
കോഴിക്കോട്: വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ കെ.വിദ്യ ഒളിവില്‍ താമസിച്ചത് മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ വീട്ടിലെന്ന് വിവരം. ഇവിടേക്ക് എത്തിയത് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ സഹായത്തോടെയാണെന്ന ആരോപണവും ശക്തമായി. രണ്ടാഴ്ചയോളം സി.പി.എം വിദ്യാര്‍ഥി സംഘടനയുടെ സഹായമില്ലാതെ കേരളത്തില്‍ ഒളിവില്‍ കഴിയാനാകില്ലെന്നാണ് വിലയിരുത്തല്‍. ഇത്തരത്തിലുള്ള ചര്‍ച്ച സജീവമാക്കിയിരിക്കുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയ.
പിന്നില്‍ സഹായത്തിനാരുമില്ലാത്ത ഏതുപ്രതിയെയും 24 മണിക്കൂറിനകം കണ്ടെത്താന്‍ കഴിയുന്ന പൊലിസ് ഇവിടെ നിസഹയാരാകുകയായിരുന്നു. വിദ്യ ഒളിവില്‍ കഴിഞ്ഞത് റോവിത് കുട്ടോത്ത് എന്നു പറയുന്ന സി.പി.എം സൈബര്‍ പോരാളിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ റോവിതിന്റെ വീട്ടിലാണ്. സി.പി.എം പ്രവര്‍ത്തകര്‍ വഴിയാണ് വിദ്യ ഇവിടെ എത്തിയത് എന്നാണ് പുറത്ത് വരുന്ന വിവരം.
മുന്‍ എസ്എഫ്‌ഐ നേതാവായ വിദ്യയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് നേരത്തെ പുറത്ത് വന്നിരുന്നു. പ്രതിയെ പിടികൂടിയത് വില്യാപ്പള്ളി രാഘവന്‍ എന്നയാളുടെ വീട്ടില്‍ നിന്നാണെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. രാഘവന്റെ മകനാണ് റോവിത് കുട്ടോത്ത്.
അതേ സമയം തനിക്കെതിരെ നടന്നത് കോണ്‍ഗ്രസുകാരുടെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് അറസ്റ്റിലായ കെ വിദ്യയുടെ ആരോപണം. അട്ടപ്പാടി കോളജ് പ്രിന്‍സിപ്പലിനും ഗൂഡാലോചനയില്‍ പങ്കുണ്ടെന്നാണ് ആരോപണം. കോണ്‍ഗ്രസ് സംഘടനകളില്‍ ഉള്‍പ്പെട്ടവരാണ് തന്നെ കുടുക്കിയതെന്ന് വിദ്യ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ജോലിക്കായി വ്യാജരേഖ നല്‍കിയിട്ടില്ലെന്നും വിദ്യ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.
അട്ടപ്പാടി കോളജില്‍ വിദ്യ നല്‍കിയ ബയോഡാറ്റയിലെ കയ്യക്ഷരവും വിദ്യയുടെ യഥാര്‍ത്ഥ കയ്യക്ഷരവും തമ്മില്‍ ഒത്തുനോക്കിയും അന്വേഷണസംഘം പരിശോധിക്കും. കയ്യക്ഷരം കോടതിയില്‍ തെളിവായി പൊലിസ് സമര്‍പ്പിക്കും.
ഇന്നലെ രാത്രിയാണ് കോഴിക്കോട് മേപ്പയൂരിലെ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് വിദ്യയെ അഗളി പൊലിസ് പിടികൂടിയത്. വിദ്യയുടെ സുഹൃത്തിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. അടുത്ത സുഹത്തിനെ ചോദ്യം ചെയ്തതിലൂടെ വിദ്യയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. വിവരങ്ങള്‍ ചോരാതിരിക്കാന്‍ സുഹൃത്തിന്റെ ഫോണും പൊലിസ് വാങ്ങിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."