HOME
DETAILS
MAL
മലപ്പുറത്ത് എച്ച്1എന്‍1 സ്ഥിരീകരിച്ചു
backup
June 22 2023 | 14:06 PM
മലപ്പുറത്ത് എച്ച്1എന്‍1 സ്ഥിരീകരിച്ചു
മലപ്പുറം: മലപ്പുറത്ത് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. മലപ്പുറത്ത് പതിമൂന്നുകാരന്റെ മരണകാരണം എച്ച് വണ്‍ എന്‍ വണ്ണാണെന്ന് കണ്ടെത്തി. കുറ്റിപ്പുറം സ്വദേശി ദാസന്റെ മകന് ഗോകുല്‍ ആണ് മരിച്ചിരുന്നത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്.
അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എലിപ്പനിയും ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മഴയും വെയിലും പൊടുന്നനെ മാറി വരുന്നതാണ് രോഗ വ്യാപനത്തിന് ഒരു കാരണം പറയുന്നത്. അതിനിടെയാണ് എച്ച് വണ്‍ എന്‍ വണ്‍ മരണം സംഭവിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയാണ് ആരോഗ്യ വകുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."