ഫോണ്‍ ഹാങ്ങാവുന്നോ..മെയിന്‍ വില്ലന്‍ വാട്‌സ് ആപ്പ്; പരിഹാരമുണ്ട്
ഫോണ്‍ ഹാങ്ങാവുന്നോ..മെയിന്‍ വില്ലന്‍ വാട്‌സ് ആപ്പ്; പരിഹാരമുണ്ട്
ഫോണ്‍ ഹാങ്ങാവുന്നത് മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നമാണ്. പ്രത്യേകിച് വാട്‌സ് ആപ് ഉള്ള ഫോണുകളില്‍. ഒരു കാള്‍ ചെയ്യാന്‍ പോലും നേരാംവണ്ണം കഴിയില്ല. നമ്പറെടുക്കുമ്പോള്‍ വരെ കറക്കം. ഇനി വാട്‌സ് ആപ്പില്‍ ഒരു മെസേജ് അയക്കാമെന്ന് വെച്ചാലോ അതിലും പ്രശ്‌നം. വാട്‌സ് ആപ്പ് ഒന്നു തുറന്നു വരാനെടുക്കും കുറേ സമയം. ചുരുക്കിപ്പറഞ്ഞാല്‍ ദേഷ്യം വരും. എന്നാല്‍ ചുമാമ ദേഷ്യപ്പെട്ട് ഫോണ്‍ തകര്‍ക്കണ്ട. നേരെ വാട്ട്‌സാപ്പിലേക്ക് തിരിഞ്ഞോളൂ. വിവിധ ഗ്രൂപ്പുകളിലായി വരുന്ന ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍,പലപ്പോഴും ഫോണില്‍ സ്റ്റോര്‍ ചെയ്യപ്പെടാറുണ്ടാവും പലര്‍ക്കും. ഫോണിന്റെ സ്റ്റോറേജ് ഫുള്‍ ആകാന്‍ ഇത് കാരണമാകും. ഇതാണ് നമുക്ക് പാരയാവുന്നത്.
ചെയ്യേണ്ടത്
ഗ്രൂപ്പുകളിലെയും വ്യക്തികളുടെയും ചാറ്റിലെ ഓട്ടോ ഡൗണ്‍ലോഡ് ഓഫാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
പ്രൊഫൈലില്‍ പോയി മീഡിയ വിസിബിലിറ്റി ടാപ്പ് ചെയ്യണം. അതില്‍ വാട്ട്‌സ്ആപ്പ് ഓട്ടോഡൗണ്‍ലോഡ് ഓപ്ഷന്‍ ഓഫാക്കി കൊടുത്താല്‍ മതി. ആവശ്യമുള്ളപ്പോള്‍ ഓട്ടോഡൗണ്‍ലോഡ് ഓണാക്കി കൊടുക്കാനാകും. ഇത്തരത്തില്‍ ചെയ്തു കഴിഞ്ഞാല്‍ ചാറ്റുകളിലെയും മറ്റും വിഡിയോകളും ചിത്രങ്ങളും ടാപ് ചെയ്തു ഡൗണ്‍ലോഡ് ചെയ്താല്‍ മതി. ആവശ്യമില്ലാത്ത വീഡിയോകളും ചിത്രങ്ങളും ഓട്ടോമാറ്റിക് ഡൗണ്‍ലോഡാകില്ല. ആപ്പ് കാഷെയും ഡാറ്റയും ക്ലിയര്‍ ചെയ്യുകയാണ് മറ്റൊരു വഴി. ഇതുവഴി നിങ്ങളുടെ ഫോണില്‍ ആപ്പുകള്‍ സ്റ്റോര്‍ ചെയ്യുന്ന ടെമ്പററി ഫയലുകള്‍ ഇല്ലാതാക്കാനാകും. സെറ്റിങ്‌സ് > ആപ്പുകള്‍ > ആപ്പ് മാനേജര്‍ എന്നതിലേക്ക് പോയി കാഷെയും ഡാറ്റയും മായ്‌ക്കേണ്ട ആപ്പ് തിരഞ്ഞെടുക്കണം. തുടര്‍ന്ന് സ്റ്റോറേജ് ടാപ്പുചെയ്യുക, കാഷെ ക്ലിയര്‍ ചെയ്യുക. പണി കഴിഞ്ഞു.
ക്ലൗഡ് സ്റ്റോറേജ്: ക്ലൗഡ് സ്റ്റോറേജ് സംവിധാനത്തിലേക്ക് ഫോട്ടോകളും വിഡിയോകളും നീക്കുന്നതാണ് അടുത്ത പണി . ഗൂഗിള്‍ ഡ്രൈവ്, ഐക്ലൗഡ്, ഡ്രോപ്പ്‌ബോക്‌സ് എന്നീ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങള്‍ താരതമ്യേന കുറഞ്ഞ വിലയ്ക്ക് ധാരാളം സ്റ്റോറേജ് സ്‌പേസ് വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ഫോണില്‍ എല്ലായ്‌പ്പോഴും ആക്‌സസ് ചെയ്യേണ്ട ആവശ്യമില്ലാത്ത ഫോട്ടോകളും വിഡിയോകളും സംഭരിക്കാന്‍ ഈ സേവനങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം.
വലിയ ഫയലുകള്‍ കണ്ടെത്താന്‍ ഫയല്‍ മാനേജര്‍ ആപ്പ്
ഫോണിലെ സ്‌പേസ് കളയുന്ന വലിയ ഫയലുകള്‍ കണ്ടെത്താന്‍ ഫയല്‍ മാനേജര്‍ ആപ്പ് ഉപയോഗിക്കാവുന്നതാണ്. നിരവധി ഫയല്‍ മാനേജര്‍ ആപ്പുകള്‍ ലഭ്യമാണ്. അതില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഫോട്ടോകളുടെ വലുപ്പം കുറയ്ക്കാന്‍ സഹായിക്കുന്ന ഫോട്ടോ കംപ്രഷന്‍ ആപ്പും പ്രയോജനപ്പെടുത്താവുന്നതാണ്. ഫോട്ടോയുടെ ക്വാളിറ്റി കുറയാതെ സ്ഥലം ലാഭിക്കുന്നതിനുള്ള മാര്‍ഗങ്ങളിലൊന്ന് കൂടിയാണിത്.
ഡ്യൂപ്ലിക്കേറ്റ് ഫോട്ടോകള്‍ കണ്ടെത്തി ഡീലിറ്റ് ചെയ്യുന്നതും ഫോണിലെ സ്‌പേസ് ലാഭിക്കാന്‍ സഹായിക്കും.
ഫോണ്‍ പതിവായി ബാക്കപ്പ് ചെയ്യുന്നത് പ്രധാനപ്പെട്ട വിവരങ്ങള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ സഹായിക്കും. സ്റ്റോറേജില്‍ നിന്നു ഡിലീറ്റ് ആയാലും ബാക്കപ്പ് സമയത്ത് അത് റീസ്റ്റോര്‍ ചെയ്യപ്പെടും.
കൂടാതെ സ്റ്റോറേജ് സ്‌പേസ് ഉള്ള ഒരു ഫോണ്‍ വാങ്ങുന്നതും പരിഗണിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."