HOME
DETAILS
MAL
പൊലിസിന് ഇനി ബുള്ളറ്റ്പ്രൂഫ് സുരക്ഷ
backup
August 23 2016 | 19:08 PM
ചെന്നൈ: തമിഴ്നാട് പൊലിസിന് ഇനി ബുള്ളറ്റ് പ്രൂഫ് സുരക്ഷ. പൊലിസ് സേനയുടെ കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കാനായി അവര്‍ക്ക് ജാക്കറ്റുകളും ഹെല്‍മറ്റുകളും അനുവദിക്കുമെന്നാണ് മുഖ്യമന്ത്രി ജയലളിത അറിയിച്ചത്. പൊലിസുകാര്‍ക്ക് അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടി വരുന്നതിനാലാണ് അവര്‍ക്ക് ഇത്തരം ജാക്കറ്റുകളും ഹെല്‍മറ്റുകളും ലഭ്യമാക്കാന്‍ തീരുമാനിച്ചതെന്നും ജയലളിത വ്യക്തമാക്കി. പുതിയ പദ്ധതിക്കായി 60.37 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. ഇതിനു പുറമേ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കായി 5.50 കോടിയുടെ പദ്ധതിയുമുണ്ട്. 209.19 കോടിയുടെ മൊത്തം 81ഓളം പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."