ഗൂഗിള്‍ പേയും ഫോണ്‍ പേയും മാത്രമല്ല; ഇന്ത്യന്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്ത് തരംഗമാവാന്‍ ആപ്പിള്‍ പേയുമെത്തിയേക്കും
ആപ്പിളിന്റെ ഓണ്‍ലൈന്‍ പണമിടപാട് പ്ലാറ്റ്‌ഫോമായ ആപ്പിള്‍ പേ ഇന്ത്യയില്‍ തങ്ങളുടെ സേവനം അവതരിപ്പിക്കാന്‍ സാധ്യതയുണ്ട് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് അവതരിപ്പിക്കാന്‍ കമ്പനി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍.പി.സി.ഐ) ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.ചര്‍ച്ച വിജയകരമാവുകയും, ആപ്പിള്‍ പേ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്താല്‍ യു.പി.ഐ വഴിയുളള പണമിടപാടുകള്‍ക്കുളള മാധ്യമമായി ആപ്പിള്‍ പേ ഉപയോഗിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ നോട്ട് നിരോധനത്തിന് ശേഷം ജനപ്രീതിയാര്‍ജിച്ച യു.പി.ഐ ഇടപാട് 2026-2027 ആകുമ്പോഴേക്കും നൂറ് കോടി കടക്കും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
2022 മുതല്‍ 23 വരെയുള്ള ഡിജിറ്റല്‍ പണമിടപാടുകളില്‍ 75 ശതമാനവും യു.പി.ഐ. വഴിയാണ് നടന്നിട്ടുളളത്.ആപ്പിളിന്റെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലാണ് ആപ്പിള്‍ പേ പ്രവര്‍ത്തിക്കുക. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡ് എന്നിവയെല്ലാം ഇതുമായി ബന്ധിപ്പിക്കാം. അടുത്തിടെ യു.എസില്‍ പേ ലേറ്റര്‍ സൗകര്യവും ആപ്പിള്‍ അവതരിപ്പിച്ചിരുന്നു. ഏഷ്യ പസഫിക് മേഖലയിലെ ചൈനയുള്‍പ്പെടെയുള്ള 10 രാജ്യങ്ങളടക്കം 77ഓളം രാജ്യങ്ങളില്‍ ആപ്പിള്‍ പേ നിലവില്‍ ലഭ്യമാണ്.
Content Highlights:apple may launch apple pay in india
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."