HOME
DETAILS

ഭരണകൂടമേ കേരളം വിൽപനയ്ക്കല്ല

  
backup
June 24 2023 | 18:06 PM

todays-article-written-by-b-s-shiju

ബി.എസ്.ഷിജു

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്റെ ഇന്ത്യ സന്ദര്‍ശന പശ്ചാത്തലത്തില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായിരുന്ന പ്രകാശ് കാരാട്ട് 'പ്രസിഡന്റ് ക്ലിന്റണ്‍; ഇന്ത്യ വില്‍പനയ്ക്കല്ല' എന്ന തലക്കെട്ടില്‍ ലേഖനം എഴുതിയിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തോടും ഫൈസര്‍ പോലുള്ള ബഹുരാഷ്ട്ര കുത്തക മരുന്നു കമ്പനികളോടുമുള്ള പാര്‍ട്ടിയുടെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതായിരുന്നു ലേഖനം.

അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരേയും ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്), ഏഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി) എന്നിവക്കെതിരേയും സി.പി.എം നയിച്ച സമരങ്ങള്‍ കേരള ജനത ഇനിയും മറന്നിട്ടില്ല. ലോക പൊലിസ് ചമയുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരേയും ഇന്ത്യയെ ലോകബാങ്കിനും ഐ.എം.എഫിനും അടിയറവ് വയ്ക്കുന്നുവെന്ന് ആരോപണം ഉന്നയിച്ചും അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഇന്നും ഓര്‍മകളിലുണ്ട്. അതേ പാര്‍ട്ടിയുടെ കേരളത്തിലെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വിനീത വിധേയനായി മാറുന്നതും ബഹുരാഷ്ട്ര കുത്തകകളെ പച്ചപ്പരവതാനി വിരിച്ച് ആനയിക്കുന്നതുമാണ് വര്‍ത്തമാനകാല കാഴ്ച.


ലോക കേരള സഭയില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി അമേരിക്കയില്‍ പോകുന്നത് എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ രണ്ട് പ്രധാന കൂടിക്കാഴ്ചകള്‍ നടക്കുകയുണ്ടായി. ലോക ബാങ്ക് മാനേജിങ് ഡയരക്ടര്‍ അന്ന ബി യര്‍ദെയുടെ നേതൃത്വത്തിലുള്ള പ്രതിനിധികളുമായുള്ളതായിരുന്നു ഒന്നാമത്തേത്. രണ്ടാമത്തേത് ബഹുരാഷ്ട്ര മരുന്ന് ഭീമനായ ഫൈസറിന്റെ പ്രതിനിധികളുമായുള്ളതും. ലോക ബാങ്ക് ആസ്ഥാനത്തെത്തിയുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തിന് 1,228 കോടി രൂപയുടെ വായ്പ ലഭ്യമാകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായി.


2005-ല്‍ ഡല്‍ഹിയിലെ ജലവിതരണ പദ്ധതിക്ക് ആറ് വര്‍ഷത്തേക്ക് 120 കോടി രൂപ ലോകബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നതിനെതിരേ സി.പി.എം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ വലിയ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. നീക്കത്തില്‍ നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് ഉള്‍പ്പെടെ നാല് ഇടതു പാര്‍ട്ടി നേതാക്കള്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് കത്തെഴുതി. ഇത്തരത്തില്‍ എതിര്‍പ്പുമായെത്തിയ അതേ സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേരളത്തിന് 1,228 കോടി രൂപ വായ്പ എടുത്തിരിക്കുന്നത്. അതും 6.25 ശതമാനം പലിശ നിരക്കില്‍. വായ്പ്പ 6-ാം വര്‍ഷം മുതല്‍ തിരിച്ചടയ്ക്കുകയും വേണം. മൊത്തം 14 വര്‍ഷത്തെ കാലാവധിയാണ്.
ലോകബാങ്കും ഐ.എം.എഫും അടക്കമുള്ള അന്തരാഷ്ട്ര ഏജന്‍സികളില്‍ നിന്നും ഘടനാപരമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പദ്ധതികള്‍ക്കുള്ള ഗ്രാന്റും വായ്പകളും തങ്ങള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ സ്വീകരിക്കരുതെന്നതാണ് സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാട്.

ഐ.എം.എഫും ലോകബാങ്കും വികസ്വര രാഷ്ട്രങ്ങളില്‍ തങ്ങളുടെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു എന്നതാണ് ഉയര്‍ത്തിയ വിമര്‍ശനം. 1998 ഒക്ടോബറില്‍ പ്രകാശ് കാരാട്ട് 'ദി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ: ഗ്ലോബലൈസേഷന്‍, ദി നേഷന്‍-സ്റ്റേറ്റ് ആന്റ് ക്ലാസ് സ്ട്രഗിള്‍' എന്ന തലക്കെട്ടില്‍ ദി മാര്‍ക്‌സിസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കുന്നുണ്ട്.


പശ്ചിമബംഗാളിലെ അവസാന സി.പി.എം സര്‍ക്കാരായ ബുദ്ധദേബ് ഭട്ടാചാര്യയുടെ നേതൃത്വത്തിൽ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുള്ളതുകൊണ്ട് ലോക ബാങ്കിനെ ഒഴിവാക്കി സ്വകാര്യമേഖലയില്‍ നിന്നാണ് (സലിം ഗ്രൂപ്പ്) നിക്ഷേപം തേടിയത്. പ്രവര്‍ത്തന ശൈലിയിലോ, വായ്പയും ഗ്രാന്റും നല്‍കുന്നതിനുള്ള എസ്.എ.പിയിലോ ലോകബാങ്ക് ഇതുവരെ മാറ്റം വരുത്തിയതായി അറിയില്ല. പക്ഷേ മാറ്റം ഒരു കാര്യത്തില്‍ പ്രകടമാണ്. സി.പി.എമ്മിന്റെ നിലപാടുകളില്‍. ലോക ബാങ്കിനെതിരേ തെരുവിലിറങ്ങിയവര്‍ ഇന്ന് ലോക ബാങ്കിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു.
അമിതമായി കടമെടുക്കുന്നതിന് കേരള സര്‍ക്കാരിന് ലോക ബാങ്ക് വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റൈസര്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതുകഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടും മുമ്പെയാണ് വായ്പ വാങ്ങാന്‍ മുഖ്യമന്ത്രി ലോകബാങ്ക് ആസ്ഥാനത്തെത്തിയത്. റീ ബില്‍ഡ് കേരള പദ്ധതിയ്ക്കായി ലോകബാങ്ക് നേരത്തെ അനുവദിച്ച 1,750 കോടി രൂപ സര്‍ക്കാര്‍ വകമാറ്റിയതായി ആരോപണം നിലനില്‍ക്കുന്നുണ്ട്. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കുന്നത് അടക്കമുള്ള ദൈനംദിന ചെലവുകള്‍ക്ക് പോലും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ച വായ്പയും വകമാറ്റാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.


അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായുള്ള മുഖ്യമന്ത്രിയുടെ മറ്റൊരു നടപടിയാണ് ഫൈസര്‍ അധികൃതരുമായുള്ള കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയില്‍ ഫൈസറിന്റെ ചെന്നൈ ആസ്ഥാനമായ ഗവേഷണ കേന്ദ്രത്തിന്റെ ബ്രാഞ്ച് കേരളത്തില്‍ തുറക്കുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ച. തുടര്‍ ചര്‍ച്ചയ്ക്കായി സെപ്റ്റംബറില്‍ ഫൈസര്‍ കമ്പനി അധികൃതര്‍ കേരളത്തില്‍ എത്തുമെന്നാണ് ധാരണ. ഇന്ത്യന്‍ മരുന്ന് വ്യവസായത്തെ തകര്‍ക്കാന്‍ അമേരിക്കയും ഫൈസര്‍ പോലുള്ള ബഹുരാഷ്ട്ര കുത്തകകളും പ്രവര്‍ത്തിക്കുന്നുവെന്ന് നിരന്തരം ആരോപണം ഉയര്‍ത്തിയിട്ടുള്ള പാര്‍ട്ടിയാണ് സി.പി.എം. അവരുടെ ഒരു മുഖ്യമന്ത്രിയാണ് അമേരിക്കയില്‍ പോയി ഫൈസര്‍ അധികൃതരുമായി ചര്‍ച്ച നടത്തി തങ്ങള്‍ ഭരിക്കുന്ന കേരളത്തിലേക്ക് അവരെ ആനയിക്കുന്നത്.


ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടായ സ്പ്രിങ്ക്‌ളര്‍ ഡാറ്റാ വില്‍പനയുമായി ബന്ധപ്പെട്ട വിവാദത്തെ ഇതുമായി ചേര്‍ത്തു വായിക്കേണ്ടതുണ്ട്. കൊവിഡ് കാലത്ത് സ്പ്രിങ്ക്‌ളര്‍ ശേഖരിച്ച കേരളത്തിലെ രോഗികളുടെ ഡാറ്റാ കൈമാറ്റം ചെയ്തത് ഫൈസറിനാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. സ്പ്രിങ്ക്‌ളറും ഫൈസറും തമ്മില്‍ ബന്ധമുണ്ടെന്നകാര്യം ഫൈസറിന്റെ സോഷ്യല്‍ മീഡിയ സ്ട്രാറ്റജി മേധാവി സാറാ ഹോളിഡേ 2017ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ തുറന്ന് സമ്മതിക്കുന്നുണ്ട്. കേരളത്തിലെ 1.75 ലക്ഷത്തോളം വരുന്ന കൊവിഡ് രോഗികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അവര്‍ ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ചുമുള്ള വിവരശേഖരമാണ് കൊവിഡിന്റെ മറവില്‍ സ്പ്രിങ്ക്‌ളര്‍ നടത്തിയത്.

ഇങ്ങനെ കേരളത്തിലെ ജനങ്ങളുടെ ഡാറ്റ കൈവശമുണ്ടെന്ന് ആരോപണം നിലനില്‍ക്കുന്ന കമ്പനിയുമായാണ് കേരളത്തില്‍ ഗവേഷണകേന്ദ്രം സ്ഥാപിക്കാനായി പിണറായി വിജയന്‍ സര്‍ക്കാര്‍ ധാരണയുണ്ടാക്കിയിരിക്കുന്നത്.
ചുരുക്കത്തില്‍ ഒരു കമ്യൂണിസ്റ്റ് ഭരണകൂടത്തെ ജീര്‍ണത എങ്ങനെ ബാധിക്കുമെന്നതിന്റെ വര്‍ത്തമാനകാല ദൃഷ്ടാന്തമാണ് കണ്ടുകൊണ്ടിരിക്കുന്നത്. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരളത്തിലെ സി.പി.എം സര്‍ക്കാരിന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ത്തുള്ള ഓരോ ദിവസത്തെയും പ്രവര്‍ത്തനത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത് പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്ര അടിത്തറയാണ്.

പ്രത്യയശാസ്ത്രങ്ങളും പ്രഖ്യാപിത നിലപാടുകളും കാറ്റില്‍പ്പറത്തി ഒരു സംസ്ഥാന മുഖ്യമന്ത്രി അതും പോളിറ്റ്ബ്യൂറോ അംഗം അമേരിക്കയെ പുണരുമ്പോഴും ബഹുരാഷ്ട്ര കുത്തകകളെ തഴുകുമ്പോഴും നിസഹായരായി നോക്കിനില്‍ക്കേണ്ട അവസ്ഥയിലാണ് സീതാറാം യെച്ചൂരി അടക്കമുള്ള സി.പി.എമ്മിന്റെ ദേശീയ നേതൃത്വം.


സാമ്രാജ്യത്വ വിരുദ്ധതയുടെ ചാമ്പ്യന്‍ ചമഞ്ഞ്, അമേരിക്കയുമായുണ്ടാക്കിയ ആണവക്കരാറിന്റെ പേരില്‍ യു.പി.എ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ മുന്‍പന്തിയില്‍ നിന്ന പ്രകാശ് കാരാട്ടിനെയാകട്ടെ, സ്വന്തം സര്‍ക്കാരിനെ നേര്‍വഴിക്കു നടത്താന്‍ ഇവിടെയെങ്ങും കാണുന്നില്ല താനും. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റിനോട് ഇന്ത്യ വില്‍പനയ്ക്കല്ലെന്ന് ലേഖനത്തിലൂടെ പറഞ്ഞ കാരാട്ടിന്റെ പാര്‍ട്ടിക്കാരനായ മുഖ്യമന്ത്രിയോട് തങ്ങളെ വില്‍ക്കരുതേ; അടിയറവ് വയ്ക്കരുതേയെന്ന് കേരള ജനതയ്ക്ക് പറയേണ്ടിവരുന്ന കാലം വിദൂരമാകില്ല.

(എ.ഐ.സി.സി ഗവേഷണ വിഭാഗം കേരള ഘടകം ചെയര്‍മാനാണ് ലേഖകന്‍)

Content Highlights:Today's Article written by b.s shiju


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  20 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  36 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  an hour ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago