HOME
DETAILS
MAL
വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാത്തതില്‍ ദുരൂഹത: പ്രവാസി ലീഗ്
backup
August 23 2016 | 19:08 PM
മലപ്പുറം: അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായാലും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കാനാവില്ലെന്ന അധികൃതരുടെ നിലപാട് ദുരൂഹമാണെന്നു പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതോടെ വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്താന്‍ എമിറേറ്റ്സ് കമ്പനികള്‍ തയാറായെങ്കിലും വ്യോമയാന മന്ത്രാലയം അനുകൂല നിലപാടെടുക്കാത്തതാണ് പ്രശ്നമെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് ടി.എച്ച് കുഞ്ഞാലി ഹാജി അധ്യക്ഷനായി. സംസ്ഥാന ഉപാധ്യക്ഷന്‍ പി.എം.കെ കാഞ്ഞിയൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ മുന്നിയൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സലാം വളാഞ്ചേരി, സലാം വാക്കാലൂര്‍, കെ.വി അബ്ദുല്‍ ഖാദര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."