ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ കമ്പനിയില്‍ മികച്ച അവസരങ്ങള്‍; ഒഴിവുകള്‍ ആയിരത്തോളം
ഏത് പ്രൊഫഷനിലുളളവരായാലും ഇന്ത്യക്കാരെല്ലാം പൊതുവെ ആഗ്രഹിക്കുന്നതാണ് അമേരിക്കന്‍ കമ്പനികളില്‍ ഒരു ജോലി എന്നത്. അമേരിക്കയില്‍ എത്തിപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ പോലും അമേരിക്കന്‍ കമ്പനികളില്‍ വര്‍ക്ക് ഫ്രം ഹോം മുഖേനയോ, അല്ലെങ്കില്‍ അത്തരം കമ്പനികളുടെ ഇന്ത്യന്‍ ശാഖകളിലോ ജോലി എന്നതെങ്കിലും ഒരു സ്വപ്‌നമായി അവശേഷിക്കാത്തവര്‍ ഉണ്ടാകില്ല.ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും ആയിരത്തിലേറെ തൊഴില്‍ അന്വേഷകര്‍ക്ക് അവസരവുമായി ഒരു അമേരിക്കന്‍ കമ്പനി രംഗത്ത് വന്നിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
അമേരിക്കന്‍ ഐ.ടി കമ്പനിയായ ആക്‌സ്ട്രിയയാണ് തങ്ങളുടെ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത എട്ട് മാസങ്ങള്‍ക്കുളളില്‍ ആയിരത്തിലേറെ തൊഴിലാളികളെ കമ്പനിയില്‍ നിയമിക്കുമെന്ന് വ്യക്തമാക്കിയത്. ഡാറ്റാ സയന്‍സ്,സോഫ്റ്റ് വെയര്‍ ഡെവലപ്പ്‌മെന്റ്, ഡാറ്റാ എഞ്ചിനീയറിങ് എന്നീ മേഖലകളിലേക്കാണ് കമ്പനി ഇന്ത്യയില്‍ നിന്നുളള വിദഗ്ധരെ നിയമിക്കാന്‍ ഒരുങ്ങുന്നത്.'അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആക്‌സ്ട്രിയയും അഗ്രസീവ് ക്യാമ്പസ് റിക്രൂട്ട്‌മെന്റിനായി തയ്യാറെടുക്കുകയാണ്. ഞങ്ങള്‍ ഇതിനോടകം തന്നെ ഇന്ത്യയിലെ പ്രമുഖ ഐഐടികളുമായും മറ്റ് പ്രധാന എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് കോളേജുകളുടെയും പ്ലേസ്‌മെന്റ് സെല്ലുകളുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്,' കമ്പനി കൂട്ടിച്ചേര്‍ത്തു.
നിലവില്‍, ഇന്ത്യയില്‍ 3,000 ജീവനക്കാരാണ് ആക്‌സ്ട്രിയയ്ക്കുള്ളത്.ഐ.ടി മേഖലയില്‍ അടുത്ത വര്‍ഷങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് ബില്യണിന്റെ വരെ അധിക വരുമാന സാധ്യതക്ക് വകയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനൊപ്പെ തന്നെ എ.ഐ രാജ്യത്തെ അമ്പതിനായിരത്തോളം ഐ.ടി ജീവനക്കാരുടെ തൊഴിലിനെ ബാധിച്ചേക്കാമെന്നും ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
Content Highlights:astria hires over 1000 indian it professionals
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."