തത്കാല്‍ ടിക്കറ്റിലും റീഫണ്ട് ലഭിക്കും; നിര്‍ദേശങ്ങള്‍ ഇങ്ങനെ
തത്കാല്‍ ടിക്കറ്റിലും റീഫണ്ട് ലഭിക്കും; നിര്‍ദേശങ്ങള്‍ ഇങ്ങനെ
ട്രെയിനിലെ ചില റൂട്ടുകളിലുള്ള തിരക്ക് കാരണം പലപ്പോഴും ടിക്കറ്റ് ബുക്ക് ചെയ്താണ് പോകാറുള്ളത്. അതേസമയം പെട്ടെന്നുള്ള യാത്രകള്‍ക്ക് ഇങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം കിട്ടാറില്ല. ട്രെയിന്‍ എടുക്കുന്നതിന് 24 മണിക്കൂര്‍ മുമ്പുള്ള ദിവസം പകല്‍ 11 മണിയ്ക്ക് ഏതാണ്ട് തത്ക്കാല്‍ ബുക്ക് ചെയ്യാനാകും. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനില്‍ (IRCTC) ഒരുക്കിയിരിക്കുന്ന ഈ ടിക്കറ്റിംഗ് സംവിധാനമാണ് തത്കാല്‍. തലേ ദിവസം എടുക്കുന്നത് കൊണ്ട് ടിക്കറ്റ് വിലയും കൂടാറുണ്ട്. തത്കാല്‍, പ്രീമിയം തത്കാല്‍ എന്നീ ഓപ്ഷനുകളാണ് ഇതില്‍ ഉണ്ടാവുക.
പലപ്പോഴും തത്കാല്‍ ടിക്കറ്റുകള്‍ എടുത്ത് പിന്നീട് അത് ക്യാന്‍സല്‍ ആക്കേണ്ട സാഹചര്യവും വരാറുണ്ട്. സാധാരണ ഗതിയില്‍ തത്കാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് ലഭിക്കില്ല. എന്നാല്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ തത്കാല്‍ ടിക്കറ്റിന്റെ മുഴുവന്‍ റീഫണ്ടും ലഭിക്കാറുണ്ട്. ടിക്കറ്റ് ഫീസ് മുഴുവന്‍ ലഭിക്കുമെന്നതിന്റെ അര്‍ത്ഥം ടിക്കറ്റ് ചാര്‍ജ് മുഴുവനായും ലഭിക്കുമെന്ന് മാത്രമാണ്. എന്നാല്‍ നിങ്ങള്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയോ മറ്റോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അതിന്റെ പ്രൊസസിംഗ് ഫീസ് അടക്കമുള്ള ചാര്‍ജ് മുഴുവന്‍ ലഭിക്കില്ല.
റീഫണ്ട് ലഭിക്കുന്ന സാഹചര്യങ്ങള്‍
ആദ്യത്തേത് ട്രെയിന്‍ എന്തെങ്കിലും സാഹചര്യങ്ങളാല്‍ വഴി തിരിച്ചു വിട്ടുവെന്ന് കരുതുക. അപ്പോള്‍ നിങ്ങളുടെ ബോര്‍ഡിംഗ് പോയിന്റും ഡിപാര്‍ച്ചര്‍ പോയിന്റും ഈ വഴി തിരിച്ചു വിട്ട റൂട്ടില്‍ അല്ലെങ്കില്‍ തത്കാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ നിങ്ങള്‍ക്ക് റീഫണ്ട് ലഭിക്കാന്‍ അനുമതിയുണ്ട്.
തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നിങ്ങള്‍ വെയിറ്റിംഗ് ലിസ്റ്റിലാകുകയും നിങ്ങള്‍ക്ക് ടിക്കറ്റ് കണ്‍ഫേം ചെയ്യാതിരിക്കുകയാണെങ്കില്‍ കുറച്ചു തുക റീഫണ്ട് ലഭിക്കും.
അപകടമോ വെള്ളപ്പൊക്കമോ പോലെ, പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സമയത്തും ട്രെയിന്‍ വഴി തിരിച്ചു വിടാറുണ്ട്. ഇത്തരം അവസരത്തില്‍ യാത്രക്കാരുടെ സ്റ്റാര്‍ട്ടിംഗ് പോയിന്റും ബോര്‍ഡിംഗ് പോയിന്റും വ്യത്യസ്തമാണെങ്കില്‍ മുഴുവന്‍ റീഫണ്ടും ലഭ്യമാണ്.
വഴിതിരിച്ചുവിട്ട റൂട്ടില്‍ ട്രെയിന്‍ ഓടിക്കുകയും യാത്രക്കാര്‍ യാത്ര ചെയ്യാന്‍ തയ്യാറാകാതിരിക്കുകയും ചെയ്താല്‍ മുഴുവന്‍ തുകയും തിരികെ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."