വിചിത്രചിന്തകള്‍ പ്രകടിപ്പിക്കുന്നതില്‍ ട്രംപ് ഹിറ്റ്‌ലര്‍ക്കും മുകളില്‍
ലണ്ടന്‍: വിചിത്രമായ മാനസിക ചിന്തകള്‍ പ്രകടിപ്പിക്കുന്ന കാര്യത്തില്‍ ഹിറ്റ്‌ലറേക്കാള്‍ മുന്നിലാണ് അമേരിക്കന്‍ പ്രസിഡന്റ് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല.
സര്‍വകലാശാല നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ട്രംപിനെകുറിച്ച് വ്യത്യസ്തമായ നിരീക്ഷണം പുറത്തുവന്നത്. ചരിത്ര പുരുഷന്‍മാരുടേയും ട്രംപിന്റേയും മാനസിക രീതികള്‍ സംബന്ധിച്ച് ഗവേഷകര്‍ നിരീക്ഷണം നടത്തുകയായിരുന്നു.
മനശാസ്ത്രജ്ഞനായ കെവിന്‍ ഡട്ടണാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ധീരതയിലും ജനസ്വാധീനത്തിലും ട്രംപ് ജര്‍മന്‍ ഏകാധിപതിയെ കടത്തിവെട്ടിയപ്പോള്‍ വികാരശൂന്യനും അഹന്താനിഷ്ഠനും കുടിലനുമായിരുന്നു ഹിറ്റ്‌ലര്‍ എന്ന് പഠനം ചൂണ്ടിക്കാട്ടി. 'ദ ടെലിഗ്രാഫ് ' ആണ് പഠനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
എന്നാല്‍ ട്രംപിന്റെ എതിരാളിയായ ഹിലരി ക്ലിന്റന് മറ്റ് പല കാര്യത്തിലും ട്രംപിനേക്കാള്‍ പിന്നിലാണെങ്കിലും മാനസിക നിലവാരത്തില്‍ 10ാം സ്ഥാനത്തുള്ള നീറോ ചക്രവര്‍ത്തിയേക്കാള്‍ വളരെ മുന്നിലാണെന്നും പഠനം പറയുന്നു.
ധൈര്യം, മനോവികാരം, ക്രൂരത, ആത്മവിശ്വാസം, സ്വാധീനം തുടങ്ങി വിവിധ വിഷയങ്ങളില്‍ പഠനങ്ങള്‍ നടത്തി.
ഹിറ്റ്‌ലര്‍ 169 പോയന്റ് നേടിയപ്പോള്‍ ട്രംപിന് ലഭിച്ചത് 171 പോയിന്റായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ക്ക് ലഭിച്ചത് 130 പോയിന്റാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."