ബലി പെരുന്നാൾ: നിർമ്മാണ തൊഴിലാളികൾക്ക് പുതുവസ്ത്രങ്ങൾ സമ്മാനിച്ച് അബുദാബി
ബലി പെരുന്നാൾ: നിർമ്മാണ തൊഴിലാളികൾക്ക് പുതുവസ്ത്രങ്ങൾ സമ്മാനിച്ച് അബുദാബി
അബുദാബി: ബലി പെരുന്നാളിനോടനുബന്ധിച്ച് തൊഴിലാളികൾക്ക് വസ്ത്രങ്ങൾ നൽകുന്ന പദ്ധതിയുമായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി, പരിസ്ഥിതി, ആരോഗ്യം, സുരക്ഷാ ഡയറക്ടറേറ്റ്. ഈദ് അൽ അദ്ഹ ആഘോഷത്തോടനുബന്ധിച്ചാണ് 'ഈദ് വസ്ത്രങ്ങൾ' നൽകുന്ന പദ്ധതിക്ക് സർക്കാർ വകുപ്പ് തുടക്കമിട്ടത്.
അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ അബുദാബിയിലെ 100 നിർമ്മാണ സൈറ്റുകൾ സന്ദർശിക്കുകയും 1000 തൊഴിലാളികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ബലി പെരുന്നാളിനോട് അനുബന്ധിച്ചാണ് തൊഴിലാളികൾക്ക് വസ്ത്രം സമ്മാനിച്ചത്.
നിർമ്മാണ തൊഴിലാളികൾക്ക് പുതുവസ്ത്രങ്ങൾ സമ്മാനിക്കുന്നതിനും അവരുമായുള്ള ആശയവിനിമയം, അനുകമ്പ, സാമൂഹിക ഐക്യദാർഢ്യം എന്നിവ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത് എന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.
കെട്ടിട നിർമ്മാണ മേഖലയ്ക്കുള്ളിൽ തൊഴിൽ സുരക്ഷയും ആരോഗ്യ മാനേജ്മെന്റ് സംവിധാനങ്ങളും ശക്തിപ്പെടുത്തണമെന്ന് കൺസ്ട്രക്ഷൻ സൈറ്റ് സന്ദർശിച്ച ഡയറക്ടറേറ്റ് തൊഴിലാളികളോട് അഭ്യർത്ഥിച്ചു. ജോലിക്കിടെ തൊഴിലാളികളുടെ ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, സുരക്ഷാ മുൻകരുതലുകൾ എന്നിവ കർശനമായി പാലിക്കാനും നിർദേശം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."