100 മില്യണ്‍ പൗണ്ടിലേറെ സ്വന്തമാക്കണം; പന്ത്രണ്ടിലേറെ താരങ്ങളെ വില്‍ക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; റിപ്പോര്‍ട്ട്
അടുത്ത സീസണ്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. ഏറെ നാളിന് 2017ന് ശേഷം ഈ സീസണില്‍ ഒരു കിരീടം നേടിയ ക്ലബ്ബ്, അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗിലേക്കും യോഗ്യത നേടിയിരുന്നു. ലിവര്‍പൂളിനും, ചെല്‍സിക്കും,സ്‌പേഴ്‌സിനും കഴിയാതിരുന്ന നേട്ടമാണ് യുണൈറ്റഡ് സ്വന്തമാക്കിയത്, എന്നത് തന്നെ ആരാധകര്‍ക്ക് വളരെ പ്രതീക്ഷയേറുന്ന കാര്യമായിരുന്നു.
എന്നാലിപ്പോള്‍ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലെ നിയന്ത്രണങ്ങള്‍ മൂലം പണം ചെലവഴിക്കുന്നതിന് പരിധിയുളളതിനാല്‍ 100 മില്യണ്‍ പൗണ്ട് സ്വരൂപിക്കുന്നതിനായി മാന്‍ യുണൈറ്റഡിന് 12 താരങ്ങളെ വരെ വില്‍ക്കാന്‍ പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്.
സാഞ്ചോ, ഹാരി മഗ്വേര്‍, ഫ്രെഡ്ഡ്, വാന്‍ ഡ ബീക്ക്, എലാങ്ക അടക്കമുളള താരങ്ങളെയാണ് ഫണ്ട് സ്വരുക്കൂട്ടുന്നതിന്റെ ഭാഗമായി യുണൈറ്റഡിന് വില്‍ക്കാന്‍ പദ്ധതിയുളളതെന്ന് മെയ്ല്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കൂടാതെ അലക്‌സ് ടെല്ലസ്, എറിക്ക് ബെയ്‌ലി, ബ്രാന്‍ഡന്‍ വില്യംസ് എന്നിവരേയും മൊത്തം 17 മില്യണ്‍ പൗണ്ടിന് വില്‍ക്കാന്‍ യുണൈറ്റഡ് നീക്കങ്ങള്‍ നടത്തുന്നുണ്ട്.
അതേ സമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബിനെ വില്‍ക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്.
നിലവില്‍ ഖത്തര്‍ രാജകുടുംബാംഗമായ ഷെയ്ഖ് ജാസിം അല്‍ത്താനിയും, ബ്രിട്ടീഷ് ശതകോടീശ്വരനായ റാഡ്ക്ലിഫുമാണ് യുണൈറ്റഡിനെ വാങ്ങുന്നതിനായി മത്സര രംഗത്തുളളത്. എന്നാല്‍ ക്ലബ്ബ് വിറ്റൊഴിക്കുന്ന നടപടി ക്രമങ്ങള്‍ എന്ന് പൂര്‍ത്തിയാവുമെന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല.
Content Highlights:manchester united want raise 100million and willing sell 12 players, reports
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."