HOME
DETAILS

ജനസംഖ്യയിൽ പുതിയ റെക്കോർഡിട്ട് ദുബായ്; 92 ശതമാനവും പ്രവാസികൾ

  
backup
June 26 2023 | 16:06 PM

dubai-populationo-over-36-lakhs-first-time-d

ജനസംഖ്യയിൽ പുതിയ റെക്കോർഡിട്ട് ദുബായ്; 92 ശതമാനവും പ്രവാസികൾ

ദുബായ്: ജനസംഖ്യയിൽ പുതിയ റെക്കോർഡ് ഇട്ട് ദുബായ്. ഇതാദ്യമായി ജനസംഖ്യ 3.6 ദശലക്ഷം കടന്നു. ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണ് ജനസംഖ്യ 36 ലക്ഷം കടന്നത്. പുതിയ കണക്കുകൾ പ്രകാരം ആകെ ജനസംഖ്യ 3,600,175 ആണ്.

ഈ വർഷത്തിന്റെ ആദ്യ പാദത്തിന്റെ അവസാനത്തിൽ ഉണ്ടായിരുന്ന ജനങ്ങളുടെ കണക്കിനേക്കാൾ 33,000 ആളുകളുടെ വർധനവാണ് ഉണ്ടായത്. 2022 നെ അപേക്ഷിച്ച് 50,000-ത്തിലധികം പുതിയ ആളുകൾ ദുബായ് നിവാസികളാണ് മാറിയിട്ടുണ്ട്.

ലോകോത്തര ഇൻഫ്രാസ്ട്രക്ചർ, സുസ്ഥിരമായ നിയമനിർമ്മാണവും ഭരണവും, സമാധാനപരമായ അന്തരീക്ഷം, അതുപോലെ അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്‌വ്യവസ്ഥ, സ്ഥിരതയുള്ള കാലാവസ്ഥ തുടങ്ങിയ കാര്യങ്ങളാണ് ദുബായിലേക്ക് ആളുകളെ കൂടുതൽ ആകർഷിക്കുന്നത്. തൊഴിലവസരങ്ങൾക്ക് വേണ്ടിയും സുരക്ഷിതമായി നിക്ഷേപങ്ങൾ നടത്തുന്നതിനും വേണ്ടി പതിനായിരക്കണക്കിന് പുതിയ ആളുകളാണ് ദുബായിലേക്ക് എത്തിച്ചേരുന്നത്.

2020 ന്റെ തുടക്കത്തിൽ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ദുബായിലെ ജനസംഖ്യ 6.3 ശതമാനം വർധിച്ചു. ഏകദേശം 215,000 ആളുകളാണ് ഇക്കാലത്ത് ദുബായിലേക്ക് ചേക്കേറിയത്.

2040 ആകുമ്പോഴേക്കും ദുബായ് ജനസംഖ്യ 5.8 ദശലക്ഷത്തിലെത്തുമെന്നും സീസൺ സമയങ്ങളിൽ ഇത് 7.8 ദശലക്ഷത്തിലെത്തുമെന്നും കണക്കാക്കുന്നു. 2023 അവസാനത്തോടെ 4.729 ദശലക്ഷത്തിൽ നിന്ന് ഉയരുമെന്നും ദുബായ് കണക്കാക്കുന്നു.

ദുബായിലെ ജനസംഖ്യയുടെ 69 ശതമാനം പുരുഷന്മാരാണ്. ഏകദേശം 2.438 ദശലക്ഷമാണ് പുരുഷന്മാരുടെ എണ്ണം. അതേസമയം സ്ത്രീകൾ 31 ശതമാനമാണ്. പ്രവാസികളുടെ സ്വർഗമായ ദുബായിൽ ജനസംഖ്യയുടെ 92 ശതമാനവും പ്രവാസികളാണ്. ഇരുനൂറിലേറെ രാജ്യക്കാർ ദുബായിൽ താമസിക്കുന്നു. ജനസംഖ്യയുടെ എട്ട് ശതമാനം മാത്രമാണ് എമിറാത്തികൾ ഉള്ളത്.

ജനസംഖ്യയിൽ കൂടുതലും യുവാക്കളാണ്. 30 മുതൽ 34 വരെ പ്രായമുള്ളവരാണ് ഏറ്റവും കൂടുതൽ ഉള്ളത്. 75 വയസ്സിനു മുകളിലുള്ളവർ ആകെ 11,559 പേരാണ് ഉള്ളത്. 70 നും 74 നും ഇടയിൽ പ്രായമുള്ളവരിൽ 9,216 വ്യക്തികളും 65 മുതൽ 69 വയസ്സുവരെയുള്ളവരിൽ 20,000-ത്തിലധികം വ്യക്തികളും ഉൾപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  25 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  25 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  25 days ago
No Image

കുറുവാ ഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  25 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  25 days ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  25 days ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  25 days ago
No Image

ഗസ്സയിലേക്ക് ഭക്ഷണവുമായെത്തിയ 100 ഓളം ലോറികള്‍ കൊള്ളയടിക്കപ്പെട്ടതായി യു.എന്‍ ഏജന്‍സി 

International
  •  25 days ago
No Image

ഡല്‍ഹിക്ക് പുറത്ത് ചേരിയില്‍ തീപിടിത്തം; 150 കുടിലുകള്‍ കത്തി നശിച്ചു

National
  •  25 days ago
No Image

'നാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയരുത്, മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നത്'; വയനാട് ദുരന്തത്തെ നിസ്സാരവത്കരിച്ച് വി മുരളീധരന്‍

Kerala
  •  25 days ago