കെ.സുധാകരനെതിരെ അന്വേഷണം തുടങ്ങി വിജിലന്‍സ്: കൂടുതല്‍ ആരോപണങ്ങളുമായി പരാതിക്കാരന്‍, ചൊവ്വാഴ്ച വിജിലന്‍സിന് മൊഴി നല്‍കും
കെ.സുധാകരനെതിരെ അന്വേഷണം തുടങ്ങി വിജിലന്‍സ്: കൂടുതല്‍ ആരോപണങ്ങളുമായി പരാതിക്കാരന്‍
കണ്ണൂര്‍: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് യൂണിറ്റാണ് കേസില്‍ പ്രഥമിക അന്വേഷണം നടത്തുന്നത്. ചിറക്കല്‍ രാജാസ് സ്‌കൂള്‍ വാങ്ങാനായി 16കോടി രൂപ പിരിച്ചെടുത്തെന്ന പരാതിയിലാണ് അന്വേഷണം. കെ.സുധാകരന്റെ പഴയ ഡ്രൈവറാണ് പരാതിക്കാരന്‍. 2021ലാണ് കേസിനാസ്പദമായ പരാതി ലഭിച്ചത്. അതേ സമയം പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു വ്യക്തമാക്കി. കൂടുതല്‍ കടുത്ത ആരോപണങ്ങളുമായും അദ്ദേഹം രംഗത്തെത്തി.
ചൊവ്വാഴ്ച ഹാജരാകാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് ഹാജരാകുമെന്നും പ്രശാന്ത് ബാബു അറിയിച്ചു.
ചൊവ്വാഴ്ച ഹാജരാകാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് ഹാജരാകുമെന്നും പ്രശാന്ത് ബാബു അറിയിച്ചു.
'പണമാണ് സുധാകരന്റെ പ്രധാന വീക്‌നെസെന്ന് ഏറെക്കാലമായി കൂടെ നടന്ന തനിക്കറിയാം. വനം വകുപ്പ് മന്ത്രിയായിരിക്കെ സുധാകരന്‍ കോടതിയില്‍ ഹാജരാക്കേണ്ട ചന്ദനത്തൈലം ഇന്‍സ്‌പെക്ഷന്റെ പേരില്‍ ഉദ്യോഗസ്ഥരെയും കൂട്ടി അവിടെനിന്ന് കടത്തികൊണ്ടുപോയത് അന്നത്തെ ഡ്രൈവര്‍ തന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായും പ്രശാന്ത് ബാബു ആരോപിച്ചു.
അന്ന് മുഖ്യമന്ത്രി എ.കെ ആന്റണിയുടെ അടുത്ത് പരാതിയെത്തിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂര്‍ നഗരസഭാ ഭരണം ഉപയോഗിച്ചും വന്‍ തട്ടിപ്പിന് ശ്രമിച്ചിരുന്നു. വിജിലന്‍സ് കേസ് പിന്‍വലിക്കാന്‍ സുധാകരന്റെ ഇടനിലക്കാരന്‍ വഴി 25 ലക്ഷം രൂപ കോഴ വാഗ്ദാനം നല്‍കി. ഇത്തരം അഴിമതി നടത്തിയാണ് അദ്ദേഹം ആഡംബര വീട് നിര്‍മ്മിച്ചതെന്നും പ്രശാന്ത് ബാബു ആരോപിച്ചു.
ചിറക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെ.കരുണാകരന്‍ സ്മാരക ട്രസ്റ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പണപ്പിരിവില്‍ വെട്ടിപ്പു നടന്നുവെന്നാണ് കെ.സുധാകരന്റെ സന്തത സഹചാരിയായിരുന്ന പ്രശാന്ത് ബാബുവിന്റെ ആരോപണം. ട്രസ്റ്റിന്റെ ചെയര്‍മാനായിരുന്ന കെ.സുധാകരന്‍ 50 ലക്ഷം രൂപ വില്‍പന നടന്നാല്‍ കൈക്കൂലി വേണമെന്ന് രാജകുടുംബാംഗങ്ങളായ ഉടമകളോട് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അവര്‍ ഇതിന് തയാറാകാത്തതിനാല്‍ വില്‍പന നടന്നില്ലെന്നും പ്രശാന്ത് ബാബു ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."