അജ്മാനില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; മലയാളികളടക്കം താമസമുള്ള കെട്ടിടം, ആളപായമില്ലെന്ന് റിപ്പോര്‍ട്ട്
അജ്മാനില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; മലയാളികളടക്കം താമസമുള്ള കെട്ടിടം, ആളപായമില്ലെന്ന് റിപ്പോര്‍ട്ട്
അജ്മാന്‍: അജ്മാനില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. മലയാളികളടക്കം നൂറുകണക്കിന് പേര്‍ താമസിക്കുന്ന അജ്മാന്‍ വണ്‍ ടവറിലെ ടവര്‍ രണ്ടിലാണ് തിങ്കളാഴ്ച്ച രാത്രി 12 ഓടെയാണ് തീപിടിത്തമുണ്ടായത്. മുപ്പതോളം നിലയുള്ളതാണ് കെട്ടിടം. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.
നെസ്റ്റോ സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള സ്ഥാപനങ്ങള്‍ ഇതിനടിയില്‍ പ്രവര്‍ത്തിക്കുന്നു. തീപിടിത്തത്തെ തുടര്‍ന്ന് സമീപ കെട്ടിടങ്ങളില്‍നിന്ന് താമസക്കാരെ അധികൃതര്‍ ഒഴിപ്പിച്ചു. ഇവരെ എമിറേറ്റിന്റെ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഏഴ് ബസുകളിലായി അജ്മാനിലെയും ഷാര്‍ജയിലെയും ഹോട്ടലുകളിലേക്ക് മാറ്റി. റെഡ് ക്രസന്റുമായി സഹകരിച്ചായിരുന്നു രക്ഷാ പ്രവര്‍ത്തനം.
അപകടസ്ഥലത്ത് ഒരു മൊബൈല്‍ പൊലിസ് സ്റ്റേഷന്‍ കൊണ്ടുവന്നതായും, സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയിക്കുന്നതിന് താമസക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മറ്റ് നടപടികളും നല്‍കിയതായും അജ്മാന്‍ പൊലിസിലെ പൊലിസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല സെയ്ഫ് അല്‍ മത്രൂഷി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."