ഗുലേനെ വിട്ടുകിട്ടണമെന്ന ആവശ്യം; യു.എസ് പ്രതിനിധി സംഘം തുര്‍ക്കിയില്‍
അങ്കാറ: തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഫത്ഹുല്ല ഗുലേനെ വിട്ടുകിട്ടണമെന്ന തുര്‍ക്കിയുടെ അപേക്ഷയെ കുറിച്ച് അന്വേഷിക്കാന്‍ യു.എസ് സംഘം തുര്‍ക്കിയിലെത്തി. ഉയര്‍ന്ന തുര്‍ക്കി ഉദ്യോഗസ്ഥരാണ് ഈ വിവരം അറിയിച്ചത്. യു.എസ് നീതിന്യായവകുപ്പിലെ പ്രതിനിധി സംഘമാണ് ഗുലേനെതിരേ തുര്‍ക്കി ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാന്‍ എത്തിയത്.
പലതവണ ഗുലേനെ വിട്ടുകിട്ടണമെന്ന് തുര്‍ക്കി അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. രേഖാമൂലം ആവശ്യമുന്നയിച്ചാല്‍ പരിഗണിക്കാമെന്ന നിലപാടിലായിരുന്നു തുടക്കത്തില്‍ അമേരിക്ക. തുര്‍ക്കി രേഖാമൂലം ഇക്കാര്യം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഗുലേനെ കുറിച്ച് അന്വേഷിക്കാന്‍ സംഘത്തെ തുര്‍ക്കിയിലേക്ക് അയക്കുമെന്ന് യു.എസ് നീതിന്യായ വകുപ്പ് അധികൃതര്‍ പറഞ്ഞിരുന്നു. യു.എസിലെ പെനിസില്‍വാനിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൂഫി പണ്ഡിതനാണ് ഫത്ഹുല്ല ഗുലേന്‍. അട്ടിമറി ശ്രമത്തിനു പിന്നില്‍ താനാണെന്ന ആരോപണം അദ്ദേഹം പലതവണ നിഷേധിക്കുകയും ചെയ്തിരുന്നു.
തുര്‍ക്കിയിലെത്തിയ സംഘം തുര്‍ക്കി നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഗുലേനിന്റെ അനുയായികളായ സൈനിക ഉദ്യോഗസ്ഥരാണ് അട്ടിമറിക്ക് ശ്രമിച്ചതെന്നാണ് തുര്‍ക്കി ആരോപിക്കുന്നത്. തിങ്കളാഴ്ച അങ്കാറയിലെത്തിയ യു.എസ് സംഘം ഇന്നലെയും ഇന്നും തുര്‍ക്കി അധികൃതരുമായി കൂടിക്കാഴ്ച നടത്തും. ഗുലേനെ അറസ്റ്റ് ചെയ്ത് കൈമാറണമെന്ന് കഴിഞ്ഞ ആഴ്ചയാണ് തുര്‍ക്കി യു.എസിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്. തുര്‍ക്കിയില്‍ വര്‍ഷങ്ങളായി ഗുലേനെതിരേ നിരവധി കേസുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."