ഏറ്റവും മികച്ച താമസയോഗ്യമായ നഗരങ്ങളിൽ കുവൈത്ത് സിറ്റിക്ക് നാലാം സ്ഥാനം
കുവൈത്ത് സിറ്റി: ഇക്കണോമിസ്റ്റ് ഇൻഫർമേഷൻ യൂണിറ്റ് 2023-ലെ മിഡ് ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും മികച്ച താമസയോഗ്യമായ നഗരങ്ങളിൽ കുവൈത്ത് സിറ്റി നാലാം സ്ഥാനത്തെത്തി. തുടർച്ചയായി അഞ്ചാം വർഷവും ദുബായിയും അബുദാബിയും ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി. ദോഹ, മനാമ, മസ്‌കറ്റ്, റിയാദ്, ഒമാൻ, ജിദ്ദ എന്നിവയാണ് പ്രാദേശിക തലത്തിൽ ആദ്യ പത്ത് നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ന് അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
ജീവിക്കാൻ ഏറ്റവും മികച്ച നഗരങ്ങളുടെ ആഗോള പട്ടികയിൽ കനേഡിയൻ, യൂറോപ്യൻ, ഓസ്‌ട്രേലിയൻ നഗരങ്ങൾ ആധിപത്യം പുലർത്തുന്നു. വിയന്ന ഒന്നാം സ്ഥാനത്തും, കോപ്പൻഹേഗൻ, മെൽബൺ, സിഡ്‌നി, വാൻകൂവർ, സൂറിച്ച്, കാൽഗറി, ജനീവ, ടൊറന്റോ, ഒസാക്ക, ഓക്ക്‌ലൻഡ് എന്നിവയാണ്.
ഏറ്റവും കുറഞ്ഞ താമസയോഗ്യമായ നഗരങ്ങൾ ഡമാസ്കസ്, ട്രിപ്പോളി, അൾജിയേഴ്‌സ്, ലാഗോസ്, കറാച്ചി, പോർട്ട് മോർസ്ബി, ധാക്ക, ഹരാരെ, കിയെവ് എന്നിവയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."