പാണമ്പ്രയില്‍ ബസുകള്‍ കൂട്ടിയിടിച്ചു; 45 പേര്‍ക്ക് പരുക്ക്
തേഞ്ഞിപ്പലം: ദേശീയപാത പാണമ്പ്രയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു നാല്‍പത്തിയഞ്ചു പേര്‍ക്കു പരുക്കേറ്റു. ഇന്നലെ രാവിലെ ഒന്‍പതോടെ പാണമ്പ്ര അങ്ങാടിയിലാണ് അപകടം. കോഴിക്കോട്ടുനിന്നു തിരൂരിലേക്കു പോകുകയായിരുന്ന ബസും വേങ്ങരയില്‍നിന്നു കോഴിക്കേട്ടേക്കു പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്നു ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
അപകടത്തില്‍ പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പരുക്കേറ്റു മേലെചേളാരി ചേളാരി ഡി.എം.എസ് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍: ശ്രീലക്ഷ്മി രാമനാട്ടുകര (11), കുഞ്ഞുമുഹമ്മദ് നാദാപുരം (36), സൈനബ യൂനിവേഴ്‌സിറ്റി (54), ഉമൈര്‍ യൂനിവേഴ്‌സിറ്റി (18), ശോഭ നീരോല്‍പ്പാലം (48), രമേഷ് ആനങ്ങാടി (36), ശഹാന കാക്കഞ്ചേരി (17), നിനു വി ബാബു ഇടിമുഴിക്കല്‍ (18), നുസ്ബ കൊണ്ടോട്ടി (23), മുബശ്ശിര്‍ പാലത്തിങ്ങല്‍ (26), ഐവിന്‍ ചേളാരി (13), സുഹൈല ചെട്ടിയാര്‍മാട് (19) , സ്മിത വി.പി യൂനിവേഴ്‌സിറ്റി (35), ദൃശ്യ പടിക്കല്‍ (20 ), നിത്യ ചേലേമ്പ്ര (18), ശ്രീരാജ് ജെ രാമനാട്ടുകര (34), പ്രിയ പുകയൂര്‍ (35), ശിവദാസന്‍ വെട്ടിച്ചിറ (54), ചോയിക്കുട്ടി വെളിമുക്ക് (66), സംഗീത യൂനിവേഴ്‌സിറ്റി (23), ശേഖരന്‍ അഴിഞ്ഞിലം (56), നന്ദന വെളിമുക്ക് (13), സയൂജ് രാമനാട്ടുകര (10) , ദിവ്യ രാമനാട്ടുകര (25), ഹര്‍ഷ പാണമ്പ്ര (27), കദീജ നാദാപുരം (43), അഞ്ജലി ചെമ്മാട് (35).
താഴെ ചേളാരി ദയ ആശുപത്രിയില്‍ ചികിത്സ തേടിയവര്‍: പാത്തുമ്മ വേങ്ങര (38), സുലൈഖ താനൂര്‍-മൂലക്കല്‍ (44), വിപിന്‍ കാക്കഞ്ചേരി (20), അബ്ദുറഹീം പടിക്കല്‍ (13), കൃഷ്ണദാസ് ചേളാരി (25), ശാനിഷ് പടിക്കല്‍ (14), ശോഭന രാമനാട്ടുകര (49), ശീബ കൊളത്തൂര്‍ (48), ബിനിത പാലക്കല്‍ (25).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."