HOME
DETAILS

പിടിച്ചെടുത്ത വാഹനങ്ങളുടെ കണക്കെടുപ്പ്: യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും

  
backup
August 23 2016 | 19:08 PM

%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81



മലപ്പുറം: റവന്യൂ - പൊലിസ് വിഭാഗം വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹങ്ങളുടെ കണക്കെടുപ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ എ. ഷൈനാമോളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കലക്റ്ററേറ്റ് ശുചീകരണവും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത ഡെപ്യൂട്ടി കലക്റ്റര്‍മാരുടെയും ജൂനിയര്‍ സൂപ്രണ്ടുമാരുടെയും യോഗത്തിലാണ് തീരുമാനം.  സിവില്‍ സ്റ്റേഷനകത്തും പൊലീസ് സ്റ്റേഷനുകളുടെ പരിസരത്തും റോഡരികിലും റവന്യൂ വകുപ്പിന്റെ ഡംബിങ് യാര്‍ഡുകളിലും കൂടികിടക്കുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച റവന്യൂ - പൊലീസ് മോട്ടോര്‍ വാഹന വകുപ്പ് പ്രതിനിധികളടങ്ങുന്ന സംഘം യുദ്ധകാലാടിസ്ഥാനത്തില്‍ ഇതിനായി പ്രവര്‍ത്തിക്കും.  പൊളിച്ച് മാറ്റാന്‍ പറ്റുന്ന വാഹനങ്ങള്‍, കോടതി നടപടികളിലുള്‍പ്പെട്ട വാഹനങ്ങള്‍ എന്നിവയുടെ പട്ടിക തയ്യാറാക്കും.  ഗ്രീന്‍ - ക്ലീന്‍ കാംപസ് പദ്ധതിയുടെ ഭാഗമായി ടൗണ്‍ പ്ലാനിങ് വിഭാഗം 30നകം പൂര്‍ത്തിയാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ യാഥാര്‍ഥ്യമാക്കണമെങ്കില്‍ വാഹനങ്ങള്‍ നീക്കം ചെയ്യേണ്ടതാണെന്ന് യോഗം വിലയിരുത്തി.  
    കലക്റ്ററേറ്റിലെ വിവിധ സെക്ഷനുകളിലെ പേപ്പര്‍ വെയ്സ്റ്റും ഇ-വെയ്സ്റ്റും നീക്കം ചെയ്യുന്നതിന്റെ ഭാഗമായി 27നകം ഉപയോഗ ശൂന്യമായവയുടെ പട്ടിക തയ്യാറാക്കും. തീര്‍പ്പാക്കിയ ഫയലുകളും ഇലക്ഷനുമായി ബന്ധപ്പെട്ട രജിസ്റ്ററുകളും റിക്കാര്‍ഡ് റൂമിലേയ്ക്ക് മാറ്റാനും വിവിധ ബ്ലോക്കുകളില്‍ ബയോഗാസ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും യോഗം ചര്‍ച്ച ചെയ്തു. സിവില്‍ സ്റ്റേഷന്‍ പരിസരം ശുചീകരിക്കാനും മാലിന്യങ്ങള്‍ യഥാസമയം സംസ്‌കരിക്കാനും ജീവനക്കാര്‍ ബാധ്യസ്ഥരാണെന്ന് കലക്ടര്‍ അറിയിച്ചു. രണ്ടു ദിവസങ്ങളിലായി കലക്റ്ററേറ്റിലെ വിവിധ ഓഫീസുകള്‍ കലക്ടര്‍ സന്ദര്‍ശിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് ഹമാസ് വക 'ഷോക്ക്' ; സൈനിക മേധാവിയുടെ വീട് അക്രമിച്ച് ഖസ്സാം ബ്രിഗേഡ്, ഹാലെവി രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago