നാടുകാണി ചുരത്തിലെ കാറപകടം: ജീവന്‍രക്ഷാ പതക് നേടിയവര്‍ക്ക് ജില്ലാ കലക്ടറുടെ അഭിനന്ദനം
മലപ്പുറം: നാടുകാണി ചുരത്തില്‍ അമ്പലമുക്ക് വളവില്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ കാറില്‍ നിന്നും നാലു പേരെ രക്ഷപ്പെടുത്തിയതിന് ജീവന്‍ രക്ഷാപതക് നേടിയ യുവാക്കളെ ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ അഭിനന്ദിച്ചു. കഴിഞ്ഞ 15ന് തിരുവനന്തപുരത്തു നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയോടനുബന്ധിച്ച് മുഖ്യമന്ത്രി നല്‍കിയ സര്‍ട്ടിഫിക്കറ്റും മെഡലുകളുമായാണ് അഞ്ചംഗസംഘം ജില്ലാ കലക്ടറെ കാണാനെത്തിയത്. കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടേതായി 49000 രൂപയും ഓരോരുത്തര്‍ക്കും ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് സ്വകാര്യ ബാങ്കില്‍ മാനേജരായ ശൈലേഷ് ഖട്ടോവും ഭാര്യയും രണ്ടു കുട്ടികളും സഞ്ചരിച്ചിരുന്ന കാറാണ് ഊട്ടിയില്‍ നിന്നും മടങ്ങുമ്പോള്‍ റോഡില്‍ നിന്നും 300 മീറ്ററോളം താഴ്ചയില്‍ കാട്ടുചോലയ്ക്കരികെ പാറക്കെട്ടുകള്‍ക്കിടയില്‍ വീണത്. ആനക്കൂട്ടമിറങ്ങുന്നതും നാട്ടില്‍ നിന്നും പിടികൂടുന്ന ഉഗ്രവിഷമുള്ള സര്‍പ്പങ്ങളെ വനംവകുപ്പ് വിട്ടയക്കുന്ന സ്ഥലമാണെന്നും അറിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയ യുവാക്കളുടെ സന്നദ്ധതയെ ജില്ലാ കലക്ടര്‍ പ്രശംസിച്ചു. ഗൂഡലൂരില്‍ നിന്നും മടങ്ങുകയായിരുന്ന മഞ്ചേരി സ്വദേശികളായ മാടങ്ങോട്ട് ജിനീഷ്, രബിഷ്, മൊറയൂര്‍ പാറയംകുന്നത്ത് പ്രവീണ്‍, വെട്ടക്കോട് പിലാക്കാട്ടില്‍ വിപിന്‍, ചെട്ടിയങ്ങാടി കണ്ണമ്പിള്ളി കിരണ്‍ദാസ് എന്നിവരാണ് നാട്ടുകാര്‍ പലരും മടിച്ചു നിന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധരായത്. എടവണ്ണ പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ പി.ജെ ഫിലിപ്പ് എടക്കര പൊലിസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് മോഹന്‍ദാസ് എന്നിവരും സഹായത്തിനുണ്ടായിരുന്നു.
നാലു മണിക്കൂര്‍ നേരത്തെ രക്ഷാ പ്രവര്‍ത്തനത്തിനു മുഴുവന്‍ നേരവും കൂടെയുണ്ടായിരുന്ന ജില്ലയില്‍ നിന്നും ജീവന്‍രക്ഷാപതക് ലഭിച്ച വളാഞ്ചേരി സ്വദേശി മുഹമ്മദ് വാഹിദിനും ജില്ലാ കലക്ടര്‍ അഭിനന്ദനം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."