HOME
DETAILS
MAL
കൂട്ടിലങ്ങാടിയില്‍ ക്ഷേമ പെന്‍ഷനുകളുടെ വിതരണം ഇന്നാരംഭിക്കും
backup
August 23 2016 | 19:08 PM
കൂട്ടിലങ്ങാടി: സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു വിഭാഗം ക്ഷേമ പെന്‍ഷനുകളുടെ വിതരണം കൂട്ടിലങ്ങാടി പഞ്ചായത്തില്‍ ഇന്നാരംഭിക്കും. മങ്കട പള്ളിപ്പുറം സഹകരണ ബാങ്കിനാണ് പഞ്ചായത്തിലെ മുഴുവന്‍ ക്ഷേമ പെന്‍ഷനുകളുടെ വിതരണ ചുമതല. വിധവകള്‍, വിവാഹ മോചിതര്‍, വാര്‍ധക്യബാധിതര്‍, കര്‍ഷകര്‍, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയവര്ക്കായുുള്ള പെന്‍ഷനുകളുടെ വിതരണമാണ് സഹകരണബാങ്കുകള്‍ വഴി നേരിട്ടു വീട്ടിലെത്തിച്ചു നല്‍കുന്നത്.
സെപ്റ്റംബര്‍ ഒന്നു മുതല്‍ നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ അര്‍ഹരായ മുഴുവന്‍ പെന്ഷന് ഗുണഭോക്താക്കള്‍ക്കുമുള്ള കുടിശ്ശിക ഇന്നു മുതല്‍ അതതു വീടുകളിലെത്തി നല്‍കുമെന്ന് പ്രസിഡന്റ് ഇ.സി അലി, സെക്രട്ടറി പി.എം യൂസുഫ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."