HOME
DETAILS

ലോകത്തിലെ അതിമനോഹരമായ ഈ ടൂറിസ്റ്റ് കേന്ദത്തിലേക്ക് ട്രോളി ബാഗ് കൊണ്ടു പോകാന്‍ പാടില്ല, ലംഘിച്ചാല്‍ കനത്ത പിഴ

  
backup
July 02 2023 | 08:07 AM

wheeled-luggage-banned-in-this-beautiful-european-city11-new

ലോകത്തിലെ അതിമനോഹരമായ ഈ ടൂറിസ്റ്റ് കേന്ദത്തിലേക്ക് ട്രോളി ബാഗ് കൊണ്ടു പോകാന്‍ പാടില്ല, ലംഘിച്ചാല്‍ കനത്ത പിഴ

ക്രൊയേഷ്യ: അത്യാകര്‍ഷകമായ കാഴ്ചകള്‍, പ്രകൃതി സൗന്ദര്യം, മോഹിപ്പിക്കുന്ന വര്‍ണ വൈവിധ്യം, വാസ്തുവിദ്യകള്‍ സുന്ദരമാക്കുന്ന നിര്‍മിതികള്‍,അതിമനോഹരമായ ബീച്ചുകള്‍, ദ്വീപുകള്‍ എല്ലാത്തിനുമൊപ്പം വൈവിധ്യമാര്‍ന്ന ഭക്ഷണം... യൂറോപ്പില്‍ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ ക്രൊയേഷ്യയിലെ ഡുബ്രോവ്‌നിക് നഗരത്തിന് പോരിശ ഏറെയാണ്. യൂറോപ്പിലെ തന്നെ ഏറ്റവും തിരക്കുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണിത്. വര്‍ഷം തോറും ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ഇവിടേക്കെത്തുന്നത്.

പറഞ്ഞിട്ടെന്താ യാത്രാ ആരാധകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച ഒരു പരിഷ്‌ക്കാരം കൊണ്ടു വന്നിരിക്കുകയാണ് ഇപ്പോള്‍ ഇവിടെ ഭരണകൂടം. അത് വേറൊന്നുമല്ല, നഗരത്തിലെത്തുന്നവര്‍ ആരും ട്രോളി ബാഗുകള്‍ കൊണ്ടുവരരുത്…! ട്രോളി ബാഗുമായി നഗരവീഥികളിലൂടെ നടക്കുന്നവര്‍ക്ക് കനത്ത പിഴയാണ് പ്രദേശിക ഭരണകൂടം ചുമത്തുക. ഈ വിചിത്ര നിയമത്തിന് പിന്നിലെ കാരണമെന്തോന്നല്ലേ…ട്രോളി ബാഗുകള്‍ നിലത്തുരുട്ടുമ്പോഴുള്ള ശബ്ദം കാരണം നാട്ടുകാര്‍ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ പറ്റുന്നില്ല. എത്ര സിമ്പിള്‍ അല്ലേ..

ഡുബ്രോവ്‌നിക് നഗരവീഥികളിലുടനീളം കല്ലുപാകിയിട്ടുണ്ട്. വിനോദസഞ്ചാരികള്‍ തങ്ങളുടെ ട്രോളി ബാഗുകള്‍ വലിച്ചിഴച്ച് നടക്കുന്നത് ശബ്ദമലിനീകരണത്തിന് കാരണമാകുന്നെന്നും രാത്രിയില്‍ പോലും സ്വസ്ഥമായി ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നുമാണ് നഗരവാസികളുടെ പരാതിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്നാണ് മേയര്‍ മാറ്റോ ഫ്രാങ്കോവിക് പുതിയ നിയമം കൊണ്ടുവന്നത്. ഡുബ്രോവ്‌നിക്കിലെ ഓള്‍ഡ് ടൗണിലെ തെരുവിലൂടെ സഞ്ചാരികള്‍ ചക്രങ്ങളുള്ള സ്യൂട്ട്‌കേസുകള്‍ വലിച്ചുനടക്കുന്നത് വിലക്കും. ആരെങ്കിലും നിയമം തെറ്റിച്ചാല്‍ അവര്‍ക്ക് 288 ഡോളര്‍ (ഏകദേശം 23630 രൂപ) പിഴയും ചുമത്തും.

ഡുബ്രോവ്‌നിക് ടൂറിസ്റ്റ് ഓഫീസിന്റെ 'റെസ്‌പെക്റ്റ് ദി സിറ്റി' പദ്ധതിയുടെ ഭാഗമായാണ് നടപടി. നവംബർ മുതൽ നഗരത്തിന് പുറത്ത് യാത്രക്കാർക്ക് ട്രോളി ബാഗുകൾ സൂക്ഷിക്കാനുള്ള ഒരു സംവിധാനം സ്ഥാപിക്കാനും പ്രാദേശിക സർക്കാർ ഉദ്ദേശിക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ഇതുവരെ ഏകദേശം 289,000 പേരാണ് ഡുബ്രോവ്‌നിക് നഗരം സന്ദർശിക്കാനെത്തിയത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 32 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നും ഡുബ്രോവ്‌നിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഏതായാലും ഡുബ്രോവ്‌നിക് ഭരണകൂടത്തിന്റെ പുതിയ നിയമം സഞ്ചാരികൾ ഏത് രീതിയിൽ സ്വീകരിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാം..



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago