HOME
DETAILS

ബീച്ച് എസ്‌കേപ്പ് മുതല്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് വരെ; കന്നിയാത്രയ്ക്ക് തയ്യാറെടുത്ത് ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍

  
backup
July 02 2023 | 10:07 AM

icon-of-the-seas-story-worlds-largest-cruise-ship-new

കന്നിയാത്രയ്ക്ക് തയ്യാറെടുത്ത് ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍

കന്നിയാത്രയ്‌ക്കൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍. ആദ്യ യാത്രയ്ക്ക് ഒരുങ്ങി. യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് 2024 ജനുവരി 27 നാണ് ഐക്കണ്‍ ഓഫ് ദി സീസിന്റെ ആദ്യ യാത്ര ആരംഭിക്കുന്നത്. ഫിന്‍ലന്‍ഡിലെ മേയര്‍ ടര്‍ക്കു കപ്പല്‍ശാലയില്‍ നിര്‍മിച്ച ക്രൂയിസ് കപ്പല്‍ യൂറോപ്യന്‍ കടല്‍ പരീക്ഷണങ്ങളുടെ ആദ്യ റൗണ്ട് ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു. 450 ലധികം വിദഗ്ധരങ്ങുന്ന സംഘം കപ്പലിന്റെ പ്രധാന എഞ്ചിനുകള്‍, വില്ലുകള്‍, പ്രൊപ്പല്ലറുകള്‍, ശബ്ദം, വൈബ്രേഷന്‍ നിലകള്‍ എന്നിവയില്‍ പരിശോധനകള്‍ നടത്തി സുരക്ഷ ഉറപ്പാക്കി കഴിഞ്ഞു. ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന രണ്ടാമത്തെ കടല്‍ പരീക്ഷണത്തിന് കപ്പലിനെ സജ്ജമാക്കുന്നതിനാണ് ഈ വിദഗ്ധ പരിശോധനകള്‍ നടപ്പിലാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവിധ മേഖലകളില്‍ വിദഗ്ധരായ രണ്ടായിരത്തോളം മറ്റ് സ്‌പെഷ്യലിസ്റ്റുകളും കപ്പലില്‍ പരിശോധന നടത്തി.

കപ്പലിന്റെ സവിശേഷതകള്‍

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ എന്ന പദവി നേടിയെടുത്ത ഐക്കണ്‍ ഓഫ് ദി സീസ് കപ്പലിന് 1,200 അടിയോളം നീളവും 2,50,800 ടണ്‍ ഭാരവുമുണ്ട്. ഒരേ സമയം 5610 മുതല്‍ 7600 വരെയാളുകള്‍ക്ക് ഈ ആഡംബര കപ്പലില്‍ യാത്ര ചെയ്യാം. റിസോര്‍ട്ട് ഗെറ്റ് എവേ മുതല്‍ ബീച്ച് എസ്‌കേപ്പ്, തീം പാര്‍ക്ക്, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവ വരെ കപ്പലിലുണ്ടാകും.

കൂടാതെ ആഡംബര ഭക്ഷണം കഴിക്കുന്നതിനുള്ള ലക്ഷ്വറി റെസ്റ്റോറന്റുകളുടെ നിരയും ബാറുകളും പബ്ബുകളും അടങ്ങുന്ന നാല്‍പതിലധികം കേന്ദ്രങ്ങളും കപ്പലിലുണ്ടെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്. മിയാമിയില്‍ നിന്ന് ആരംഭിക്കുന്ന കപ്പലിന്റെ ആദ്യ യാത്ര ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ്. അതേ സമയം റോയല്‍ കരീബിയന്റെ കീഴില്‍ 'ഉട്ടോപ്യ ഓഫ് ദി സീസ്' എന്ന പേരില്‍ 2024 ഓടെ മറ്റൊരു ക്രീയിസ് ഷിപ്പ് കൂടി പുറത്തിറങ്ങാനുള്ള ഒരുക്കങ്ങളും നടക്കുന്നു. വണ്ടര്‍ ഓഫ് ദി സീസ് ആണ് ഇതിന് മുമ്പ് റോയല്‍ കരീബിയന്‍ പുറത്തിറക്കിയ ആഡംബര കപ്പല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാൻ്റെ മടപ്പള്ളി പ്രസംഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Kerala
  •  14 days ago
No Image

മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും

oman
  •  14 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ടെംപോ വാൻ മറിഞ്ഞു; അപകടത്തിൽ എട്ട് കുട്ടികൾക്ക് പരുക്ക്

latest
  •  14 days ago
No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  14 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  14 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  15 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  15 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  15 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  15 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  15 days ago