തെന്നലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കും
തിരൂരങ്ങാടി: തെന്നല ഗ്രാമ പഞ്ചായത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി നടപ്പാക്കുന്നു. പഞ്ചായത്ത് ജനപ്രതിനിധികളുടേയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചത്. വൈദ്യുതി കണക്ഷന് ഇതുവരെയും ലഭിക്കാത്ത ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പോസ്റ്റുകളും ലൈനും സ്ഥാപിച്ച് വൈദ്യുതി കണക്ഷന് ലഭ്യമാക്കും.
ഇതിനായി എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ എട്ടാം തിയതിക്കകം വൈദ്യുതി ഓഫിസില്‍ അപേക്ഷ നല്‍കണം . 2017 മാര്‍ച്ച് മാസത്തോട് കൂടി തെന്നലയെ സമ്പൂര്‍ണ വൈദ്യുതീകരണ പഞ്ചായത്താക്കി മാറ്റുമെന്ന് പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീന്‍ പറഞ്ഞു.
പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീന്‍ അധ്യക്ഷനായി. വൈസ്ചെയര്‍പേഴ്സണ്‍ സലീന കരുമ്പില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ അഷ്റഫ് പറമ്പില്‍, കെ അബ്ദുല്‍ ഗഫൂര്‍ സി.പി നസീമ, കെ.എസ്.ഇ.ബി സബ് എന്‍ജിനീയര്‍ മൊയ്തീന്‍കോയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."