കുടുംബാംഗങ്ങളെ തീകൊളുത്തി, യുവാവ് ആത്മഹത്യ ചെയ്തു
കുടുംബാംഗങ്ങളെ തീകൊളുത്തി, യുവാവ് ആത്മഹത്യ ചെയ്തു
കണ്ണൂര്‍: കുടുംബാംഗങ്ങളെ തീ കൊളുത്തി യുവാവ് യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി രഞ്ജിത്ത് ആണ് ജീവനൊടുക്കിയത്. സഹോദരനും സഹോദരന്റെ ഭാര്യക്കും ആറ് വയസുള്ള മകനുമാണ് പൊള്ളലേറ്റത്.
പൊള്ളലേറ്റ രജീഷ്, ഭാര്യ സുബിന, മകന് ദക്ഷന് തേജ് (6) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിതസയിലാണ്. സുബിനക്ക് 80 ശതമാനവും രജീഷിന് 50 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്.
രാത്രി വീട്ടിലെത്തിയ രഞ്ജിത്ത് കുടുംബാംഗങ്ങളുടെ ദേഹത്ത് ടിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മാതാവിന്റെ മുമ്പില്‍ വച്ചാണ് സഹോദരനെയും കുടുംബത്തെയും ആക്രമിച്ചത്. പൊള്ളലേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയ സമയത്താണ് കിടപ്പുമുറിയില്‍ കയറി രഞ്ജിത്ത് തൂങ്ങി മരിച്ചത്.
സ്വത്ത് വീതം വെക്കുന്നത് സംബന്ധിച്ച് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്നും രഞ്ജിത്ത് വീട്ടിലെത്തി നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
man-committed-suicide-after-he-tried-to-kill-family-members
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."