ഒരുമയുടെ യാത്രയൊരുക്കി ചെങ്കളിയൻ പെരുമ
ഒരുമയുടെ യാത്രയൊരുക്കി ചെങ്കളിയൻ പെരുമ
ഷാർജ: ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് വിനോദയാത്ര സംഘടിപ്പിച്ചു. ഷാർജ കെഎംസിസി കാസർഗോഡ് ജില്ല ട്രഷറർ സുബൈർ പള്ളിക്കാൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വിനോദത്തിനും വിജ്ഞാനത്തിനും പ്രാധാന്യം നൽകിയാണ് യാത്ര സംഘടിപ്പിച്ചത്. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാദർ ബദ്രിയ യാത്രയെ അനുഗമിച്ചു.
യാത്രാസംഘം അബുദാബി ബ്ലഡ് ബാങ്ക് സന്ദർശിച്ച് രക്തം ദാനം ചെയ്തു. അബുദാബി കെഎംസിസി യാത്രയ്ക്ക് സ്വീകരണം നൽകി. യാത്രയിൽ വ്യത്യസ്തമാർന്ന പരിപാടികളും സംഘടിപ്പിച്ചു. പാട്ട് മത്സരം, അന്താക്ഷരി, ക്വിസ് മത്സരം, ഹാൻഡ് ബോൾ തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
യാത്ര ചെങ്കള ഗ്രാമ പഞ്ചായത്ത് ബോർഡ് പ്രസിഡന്റ് കാദർ ബദ്രിയ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന് ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹാദരമായി പുസ്തകം സമ്മാനിച്ചു. എം.എസ് ശരീഫ് പൈക്ക അധ്യക്ഷത വഹിച്ചു.
കരീം ചെങ്കള, ഷാർജ കെഎംസിസി കാസർഗോഡ് ജില്ല ട്രഷറർ സുബൈർ പള്ളിക്കൽ, ഷാർജ കെഎംസിസി കാസറഗോഡ് ജില്ല വൈസ് പ്രസിഡന്റ് ശരീഫ് പൈക്ക, സെക്രട്ടറി ഷാഫി കുന്നിൽ ബേവിഞ്ച, മണ്ഡലം പ്രസിഡന്റ് മഹമ്മൂദ് ഏരിയാൽ, ജനറൽ സെക്രട്ടറി റിയാസ് ചെർക്കള, കുവൈത്ത് കെഎംസിസി പ്രതിനിധി സിബി മുഹമ്മദ് കുഞ്ഞി തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."