എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനി കാര്‍ഡ് ആവശ്യമില്ല; കാര്‍ഡ് രഹിത ഫീച്ചര്‍ അവതരിപ്പിച്ച് എസ്ബിഐ, ചെയ്യേണ്ടത് ഇത്രമാത്രം
കാര്‍ഡ് രഹിത ഫീച്ചര്‍ അവതരിപ്പിച്ച് എസ്ബിഐ
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനി കാര്‍ഡ് വേണ്ട. കാര്‍ഡ് രഹിത ഫീച്ചര്‍ അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എടിഎം സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സിംഗിള്‍ യൂസ് ഡൈനാമിക് ക്യുആര്‍ കോഡിലൂടെ ഇടപാടുകള്‍ പ്രോസസ്സ് ചെയ്യും. കൂടാതെ, ഉപയോക്താക്കള്‍ക്ക് അവരുടെ യുപിഐ ആപ്ലിക്കേഷനില്‍ ലഭ്യമായ സ്കാന്‍, പേ ഫീച്ചര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ സൗകര്യമുണ്ട്.
എടിഎം സ്ക്രീനില്‍ കാണുന്ന ഒറ്റത്തവണ ക്യൂആര്‍ കോഡ് പുതിയ യോനോ ആപ്പില്‍ സ്്കാന്‍ ചെയ്താണ് പണം പിന്‍വലിക്കേണ്ടത്. ഇതുവഴി ഇടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ബാങ്ക് വ്യക്തമാക്കി. ഇത്തരം ഇടപാടുകള്‍ക്ക് ഉപയോക്താവ് എടിഎം കാര്‍ഡുകള്‍ കൈയ്യില്‍ കരുതേണ്ട ആവശ്യമില്ല. കൂടാതെ എടിഎം പിന് ടൈപ്പ് ചെയ്യേണ്ട ആവശ്യവുമില്ല.
എങ്ങനെ പണം പിന്‍വലിക്കാം
കാര്‍ഡ് രഹിത എടിഎം പിന്‍വലിക്കലുകള്‍ക്ക് ആദ്യം ഉപയോക്താവ് ഒരു ക്യൂആര്‍ ജനറേറ്റ് ചെയ്യേണ്ടതുണ്ട്. ഇതിന് യോനോ ആപ്പ് തുറക്കുക. തുടര്‍ന്ന് 'Cash Withdrawal' സെക്ഷന്‍ തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങള്‍ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുകയും, പണം പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന എടിഎം വിവരങ്ങളും നല്‍കുക. ഇതോടെ ആപ്പ് ക്യൂആര്‍ കോഡ് നിര്‍മ്മിക്കും. ഈ ക്യൂആര്‍ കോഡ് നിങ്ങള്‍ തിരഞ്ഞെടുത്ത എടിഎമ്മില്‍ സ്കാന്‍ ചെയ്യാന്‍ സാധിക്കും. തുടര്‍ന്ന് യുപിഐ ഐഡിയോ, യുപിഐ പിന് നമ്പറോ ഉപയോഗിച്ച് പണം പിന്‍വലിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."