ആൻഡ്രോയിഡിൽ നല്‍കാത്ത കിടിലന്‍ ഫീച്ചര്‍ ഐഫോണില്‍ അവതരിപ്പിച്ച് ഗൂഗിള്‍ കീ ബോര്‍ഡ്; ഫീച്ചര്‍ ലഭിക്കാന്‍ ഇക്കാര്യം ഉറപ്പാക്കണം
ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലെ ഡീഫോള്‍ട്ട് കീ ബോര്‍ഡായ ഗൂഗിള്‍ കീ ബോര്‍ഡ് ഇപ്പോള്‍ ഐ.ഒ.എസിലും ലഭ്യമാണ്. അതിനാല്‍ തന്നെ ഐഫോണ്‍,ഐപാഡ് മുതലായ ഉപകരണങ്ങളിലും ഇപ്പോള്‍ ഗൂഗിള്‍ കീ ബോര്‍ഡിന്റെ സേവനം ലഭ്യമാണ്.
ആന്‍ഡ്രോയിഡ് വേര്‍ഷനില്‍ ഉളളതിന് സമാനമായ ഫീച്ചറുകള്‍ തന്നെയാണ് ഐ.ഒ.സ് വേര്‍ഷനിലും ലഭ്യമായിരിക്കുന്നത്. ടെക്‌സ്റ്റ് പ്രഡിക്ഷന്‍, ഓട്ടോ കറക്ഷന്‍, വോയിസ് ടൈപ്പിംഗ് മുതലായ അന്‍ഡ്രോയിഡില്‍ ലഭ്യമായ ഫീച്ചറുകള്‍ ഒക്കെ തന്നെയും, ഐ.ഒ.സ് വേര്‍ഷനിലും ലഭ്യമാണ്. എന്നാല്‍ ഇതിന് പുറമെ ആന്‍ഡ്രോയിഡില്‍ നിലവിലില്ലാത്ത ഒരു ഉപയോഗ പ്രദമായ മികച്ച ഫീച്ചര്‍ കൂടി ഐ.ഒ.എസിന്റെ ഗൂഗിള്‍ കീ ബോര്‍ഡ് വേര്‍ഷനില്‍ ലഭ്യമാണ്.
കാല്‍ക്കുലേറ്റര്‍ കീ ബോര്‍ഡില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ്, ആന്‍ഡ്രോയിഡില്‍ നിന്നും ഐ.ഒ.സ് വേര്‍ഷന്‍ ഗൂഗിള്‍ കീ ബോര്‍ഡില്‍ ലഭ്യമായ അധിക ഫീച്ചര്‍. ഇതിനാല്‍ തന്നെ കാല്‍ക്കുലേറ്റര്‍ ആപ്പിലേക്ക് പോകാതെ കീ ബോര്‍ഡ് മാത്രം ഉപയോഗിച്ച് കൊണ്ട് ഹരണം,ഗുണനം,കൂട്ടല്‍,കുറക്കല്‍ മുതലായ ഗണിത ക്രിയകള്‍ ചെയ്യാന്‍ ഐ.ഒ.എസ് ഉപഭോക്താക്കള്‍ക്ക് സാധിക്കും.
ഗൂഗിള്‍ കീ ബോര്‍ഡിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്ന ഐ.ഒ.എസ് ഉപഭോക്താക്കള്‍ക്ക് മാത്രമെ ഈ സേവനം ലഭ്യമാവുകയുളളൂ. പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്ത ശേഷം കീ ബോര്‍ഡില്‍ തന്നെ എളുപ്പത്തില്‍ ഗണിത ക്രിയകള്‍ ചെയ്യാനായി സാധിക്കും. എന്നാല്‍ പ്രസ്തുത ഫീച്ചര്‍ എന്താണ് ആന്‍ഡ്രോയിലേക്ക് അവതരിപ്പിക്കാത്തത് എന്നതിനെ സംബന്ധിച്ചുളള പ്രസ്താവനയൊന്നും ഗൂഗിള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
Content Highlights:this gboard feature on iphone will make your daily calculations easier
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."