കാട്ടാക്കട കോളജ് ആള്‍മാറാട്ടം: മുന്‍ എസ്.എഫ്.ഐ നേതാവ് എ. വിശാഖും പ്രിന്‍സിപ്പലും കീഴടങ്ങി
കാട്ടാക്കട കോളജ് ആള്‍മാറാട്ടം: മുന്‍ എസ്.എഫ്.ഐ നേതാവ് എ. വിശാഖും പ്രിന്‍സിപ്പലും കീഴടങ്ങി
തിരുവനന്തപുരം: കാട്ടാക്കട ആള്‍മാറാട്ട കേസ് പ്രതികളായ എസ്.എഫ്.ഐ. മുന്‍ ഏരിയാ സെക്രട്ടറി എ. വിശാഖും മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി.ജെ. ഷൈജുവും പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങി. കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ പ്രതികള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നല്കിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കീഴടങ്ങല്‍.
കേസിലെ ഒന്നാം പ്രതി എസ്എഫ്ഐ നേതാവ് വിശാഖ്, രണ്ടാം പ്രതിയെ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ജി. ജെ.ഷൈജു എന്നിവരാണ് ഹാജരാകേണ്ടത്. രണ്ടു പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറായി വിജയിച്ച എ.എസ്. അനഘയുടെ പേര് വെട്ടി വിശാഖിന്റെ പേര് യൂണിവേഴ്സിറ്റിക്ക് നല്‍കിയെന്നാണ് കേസ്. വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന, ആള്‍മാറാട്ടം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.
സംഭവത്തില്‍ വിശാഖിനെ സഹായിച്ചെന്ന് ആരോപണമുള്ള പ്രിന്‍സിപ്പലിന്റെ ചുമതലയിലുണ്ടായിരുന്ന ജി.ജെ. ഷൈജുവിനെ സര്‍വകലാശാലയും സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."