നടന്‍ വിജയകുമാറിനെതിരേ മകള്‍; വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി, പരാതിപെട്ടിട്ടും പൊലിസ് സഹായിച്ചില്ലെന്നും പരാതി
നടന്‍ വിജയകുമാറിനെതിരേ മകള്‍; വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി, പരാതിപെട്ടിട്ടും പൊലിസ് സഹായിച്ചില്ലെന്നും പരാതി
തിരുവനന്തപുരം: നടന്‍ വിജയകുമാര്‍ നടിയും മകളുമായ അര്‍ഥനയെ വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയതായി പരാതിയുമായി നടി. പിതാവ് ഭീഷണിപ്പെടുത്തിയതുമായി പൊലിസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും അര്‍ഥന തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തി. നടനും ഭാര്യയും നിയമപരമായി വേര്‍ പിരിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസും നിലവിലുണ്ട്. അപ്പോഴാണ് മകള്‍ പിതാവിനെതിരേ പോസ്റ്റിട്ടിരിക്കുന്നത്.
നടന്‍ വിജയകുമാര്‍ മതില്‍ ചാടിക്കടന്ന് സഹോദരിയേയും മുത്തശ്ശിയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. വിജയകുമാര്‍ മതില്‍ ചാടിക്കടക്കുന്നതിന്റെയും ജനാലയില്‍ നിന്ന് സംസാരിക്കുന്നതിന്റെയും ചിത്രവും വീഡിയോയും പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്.
സഹായത്തിനായി പൊലിസ് സ്റ്റേഷനില്‍ വിളിച്ചിട്ടും ആരും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഈ പോസ്റ്റ് ഇടുന്നത്.
മലയാള ചലച്ചിത്ര നടനായ എന്റെ പിതാവ് വിജയകുമാറാണ് വീഡിയോയിലുള്ളത്. എനിക്കും എന്റെ അമ്മയ്ക്കും സഹോദരിക്കും അനുകൂലമായി ഏകദേശം പത്തു വര്‍ഷം മുമ്പ് പുറപ്പെടുവിച്ച ഒരു സംരക്ഷണ ഉത്തരവ് നിലവിലിരുന്നിട്ടും മതില്‍ ചാടി ഞങ്ങളുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന ശേഷം തിരികെ പോകുന്നതാണ് ഈ വീഡിയോയിലുള്ളത്. എന്റെ മാതാപിതാക്കള്‍ നിയമപരമായി വിവാഹമോചനം നേടിയവരാണ്. ഞാനും എന്റെ അമ്മയും സഹോദരിയും 85വയസുള്ള അമ്മൂമ്മയ്‌ക്കൊപ്പം ഞങ്ങളുടെ മാതൃവീട്ടിലാണ് താമസിക്കുന്നത്. വര്‍ഷങ്ങളായി അയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറുന്നു. ഞങ്ങള്‍ അദ്ദേഹത്തിനെതിരെ നല്‍കിയ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."