തോരാമഴ; തീരാതെ ദുരിതം; ആറ് ജില്ലകള്‍ക്ക് അവധി, രണ്ടു മരണം, കണ്ണൂരില്‍ രാത്രി യാത്രക്ക് നിരോധനം
തോരാമഴ; തീരാതെ ദുരിതം; ആറ് ജില്ലകള്‍ക്ക് അവധി, രണ്ടു മരണം, കണ്ണൂരില്‍ രാത്രി യാത്രക്ക് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുള്ള കെടുതികളും തുടങ്ങി. കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയില്‍ മധ്യവയസ്കനെ കാണാതായി. മീന്‍ പിടിക്കുന്നതിനിടെ തൃശൂരില്‍ യുവാവും മരിച്ചു. കണ്ണൂര്‍ ജില്ലയുടെ മലയോരമേഖലകളിലേക്ക് രാത്രിയാത്ര നിരോധിച്ചു. ഇടുക്കി അടിമാലിയില്‍ സ്കൂള്‍ ബസിനുനേര്‍ക്ക് മരം കടപുഴകിവീണു. സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. മൂന്ന് ജില്ലകളില്‍ കാലാവസ്ഥ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് മുന്നറിയിപ്പ്.
അതേ സമയം ഇതിനകം ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, കോട്ടയം, എറണാകുളം, ഇടുക്കി
ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജൂലൈ അഞ്ച്) അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍, ഐ.സി.എസ്.ഇ, സി ബി എസ് ഇ. അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും കലക്ടര്‍ ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേ സമയം കാസര്‍കോട് പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."